Kerala

നവജാതശിശുവിന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയ സംഭവം; കുട്ടിയെ കൊലപ്പെടുത്തിയത് ബന്ധുവായ 12-കാരി – 4 month old baby found dead in well

കുഞ്ഞിനെ കാണാതായ സമയം വീട്ടില്‍ കുഞ്ഞിന്റെ ബന്ധുവായ പെണ്‍കുട്ടിയും ഉണ്ടായിരുന്നു

പാപ്പിനിശ്ശേരിയില്‍ നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. കുഞ്ഞിനെ കൊന്നത് ബന്ധുവായ 12-കാരി. കുഞ്ഞിനെ കാണാതായ സമയം വീട്ടില്‍ കുഞ്ഞിന്റെ ബന്ധുവായ പെണ്‍കുട്ടിയും ഉണ്ടായിരുന്നു. ചോദ്യം ചെയ്യലിൽ 12-കാരി കുറ്റം സമ്മതിച്ചു.

തിങ്കളാഴ്ച രാത്രിയാണ് തമിഴ്‌നാട് സ്വദേശികളുടെ നാല് മാസം പ്രായമുള്ള കുഞ്ഞിനെ കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അടുത്തുള്ള കിണറ്റില്‍ നിന്ന് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുഞ്ഞിന്റെ മരണം കൊലപാതകമാണെന്ന് നേരത്തേ തന്നെ പോലീസിന് സംശയമുണ്ടായിരുന്നു.

രാത്രി ശൗചാലയത്തില്‍ പോയി തിരികെ വരുമ്പോള്‍ കുഞ്ഞിനെ കണ്ടില്ല എന്നാണ് 12-കാരി ആദ്യം പോലീസിന് നല്‍കിയ മൊഴി. പിന്നീട് ഈ പെണ്‍കുട്ടി തന്നെ താന്‍ തന്നെയാണ് കുഞ്ഞിനെ കൊന്നതെന്ന് സമ്മതിക്കുകയായിരുന്നു. കണ്ണൂര്‍ എസിപി രത്‌നകുമാറാണ് കുട്ടിയേയും അമ്മയേയും ചോദ്യം ചെയ്തത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തുകയാണ്.

STORY HIGHLIGHT: 4 month old baby found dead in well