Kerala

വൈദ്യുതി മേഖലയിലെ ഗവേഷണ സഹകരണത്തിനുള്ള താല്‍പ്പര്യ പ്രകടന പത്രം ‘ ക്ഷണിച്ച് KSEB

കേരളത്തിലെ വൈദ്യുതി മേഖലയിലെ സാങ്കേതിക വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും നവീകരണത്തിന് വഴിയൊരുക്കുന്നതിനും ലക്ഷ്യമിട്ടുള്ള അത്യാധുനിക ഗവേഷണ സംരംഭങ്ങളില്‍ സഹകരിക്കാന്‍ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡ് (കെഎസ്ഇബിഎല്‍) അക്കാദമിക് സ്ഥാപനങ്ങള്‍, ഗവേഷകര്‍, വ്യവസായ വിദഗ്ധര്‍, ഗവേഷണ സംഘടനകള്‍ എന്നിവരെ ക്ഷണിക്കുന്നു. കേരളത്തിന്റെ സവിശേഷമായ സാമൂഹിക-പാരിസ്ഥിതിക പശ്ചാത്തലത്തില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച്, വൈദ്യുതി സംവിധാനങ്ങള്‍ നവീകരിക്കുക, പ്രവര്‍ത്തന കാര്യക്ഷമത വര്‍ദ്ധിപ്പിക്കുക, ഇന്ത്യയുടെ ഊര്‍ജ്ജ മേഖലയുടെ ഭാവി ആവശ്യങ്ങള്‍ക്കായി തയ്യാറെടുക്കുക എന്നിവയാണ് ഈ സഹകരണത്തില്‍ കൂടി ലക്ഷ്യമിടുന്നത്.

വൈദ്യുതി ശൃംഖലയുടെ മികവിനും, പുനരുപയോഗ ഊര്‍ജ്ജ സംയോജനത്തിനുമുള്ള സാങ്കേതിക സംവിധാനങ്ങള്‍, കാലാവസ്ഥാ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ എന്നിവയ്ക്കായി നൂതന സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുകയും സംയോജിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. ഉത്പാദനം, പ്രക്ഷേപണം, വിതരണം എന്നിവയിലെ പരമ്പരാഗത ഉപകരണങ്ങളും രീതികളും നവീകരിക്കുക, മെറ്റീരിയലുകള്‍, പ്രക്രിയകള്‍, ഡിജിറ്റൈസേഷന്‍ എന്നിവയുടെ നവീകരണത്തിലൂടെ വൈദ്യുതി സംവിധാനത്തിന്റെ ഗുണനിലവാരവും പ്രകടനവും മെച്ചപ്പെടുത്തുക, ഉപഭോക്തൃ സംതൃപ്തി മെച്ചപ്പെടുത്തുന്നതിനും ഡിജിറ്റല്‍ ഊര്‍ജ്ജ സാങ്കേതികവിദ്യകളുമായി പൊരുത്തപ്പെടുന്നതിനും ഉപഭോക്താവിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് സേവനങ്ങളെ വിന്യസിക്കുന്നതിനും ഉപഭോക്തൃ കേന്ദ്രീകൃത പദ്ധതികള്‍ രൂപീകരിക്കുക,

ബൗദ്ധിക സ്വത്തവകാശം (IPR), പേറ്റന്റുകള്‍, ഉല്‍പ്പന്ന വികസനം തുടങ്ങിയവ പ്രോത്സാഹിപ്പിക്കുക എന്നിവയും ഉദ്ദേശിക്കുന്നു. മണ്‍സൂണ്‍ മൂലമുണ്ടാകുന്ന ഡിമാന്‍ഡ് ഏറ്റക്കുറച്ചിലുകള്‍, വെള്ളപ്പൊക്ക പ്രതിരോധശേഷി, ഹൈബ്രിഡ് പുനരുപയോഗ സംവിധാനങ്ങള്‍ തുടങ്ങിയ കേരളത്തിന്റെ പ്രത്യേക വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്ന നൂതനാശയങ്ങള്‍, കെ.എസ്.ഇ.ബി.എല്ലിന്റെ സ്ട്രാറ്റജിക് ബിസിനസ് യൂണിറ്റുകളുമായി (ജനറേഷന്‍, ട്രാന്‍സ്മിഷന്‍, ഡിസ്ട്രിബ്യൂഷന്‍) ബന്ധപ്പെട്ട നവീന പദ്ധതികള്‍ എന്നിവയ്ക്ക് മുന്‍ഗണന നല്‍കും.

കെ.എസ്.ഇ.ബി. ലിമിറ്റഡുമായി വൈദ്യുതി മേഖലയിലെ ഗവേഷണ സഹകരണം’ എന്നതിനായുള്ള താല്‍പ്പര്യ പ്രകടനത്തിനുള്ള (EoI) ക്ഷണം കെ.എസ്.ഇ.ബി.എല്‍ വെബ്സൈറ്റായ ‘www.kseb.in’ ല്‍ ‘Knowledge Hub’ നു കീഴില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷ/നിര്‍ദ്ദേശങ്ങളില്‍ സാങ്കേതികവും സാമ്പത്തികവുമായ വിശദാംശങ്ങളും ഫണ്ടിംഗ് ആവശ്യകതകളും നിക്ഷേപിക്കാനുള്ള സന്നദ്ധതയും നിര്‍ദ്ദിഷ്ട ഫോര്‍മാറ്റില്‍ ഉള്‍പ്പെടുത്തണം.
ദീര്‍ഘകാല പ്രോജക്ടുകള്‍ മുതല്‍ ഹ്രസ്വകാല സാധ്യതാ പഠനങ്ങള്‍ വരെയുള്ള ഗവേഷണ വിഷയങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിദഗ്ദ്ധ ഗൈഡുകളുടെ/ഗവേഷകരുടെ എംപാനല്‍മെന്റും വിഭാവനം ചെയ്തിട്ടുണ്ട്.

കെ.എസ്.ഇ.ബി.എല്‍-ന്റെ പ്രവര്‍ത്തനങ്ങള്‍ക്കോ ഉപഭോക്താക്കള്‍ക്കോ ഗണ്യമായ നേട്ടങ്ങള്‍ക്കുതകുന്ന തിരഞ്ഞെടുത്ത പ്രോജക്റ്റുകള്‍ക്ക് പൂര്‍ണ്ണമായോ ഭാഗികമായോ ധനസഹായം ലഭ്യമാകാന്‍ സാദ്ധ്യതയുണ്ട്. നിര്‍ദ്ദേശങ്ങള്‍ 2025 ഏപ്രില്‍ 5-നകം താഴെപ്പറയുന്ന വിലാസത്തില്‍ എത്തിച്ചേരണം:
ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍, കോര്‍പ്പറേറ്റ് പ്ലാനിംഗ്, കെഎസ്ഇബിഎല്‍, വൈദ്യുതി ഭവനം, പട്ടം, തിരുവനന്തപുരം – 695004 ,ഫോണ്‍ 944 600 8016, 0471-2514343,4520. ഇമെയില്‍: dceplg@kseb.in

CONTENT HIGH LIGHTS;KSEB invites Expression of Interest for research collaboration in the power sector

Latest News