Recipe

നല്ല പൊളി ചിക്കൻ പെരട്ട് റെഡി

ചിക്കൻ 1/2 k
സവാള 5
പച്ചമുളക് 6
വേപ്പില 2
ഉപ്പ് ആവശ്യത്തിന്
മുളകുപൊടി
മല്ലിപൊടി
ഖരംമസാല
മഞ്ഞൾപൊടി
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്

ഉണ്ടാക്കുന്ന വിധം

ചിക്കൻ നന്നായി കഴുകി എടുക്കുക(നന്നായി വെള്ളം വാറ്റി കളയണം)അതിലേക്ക് ഉപ്പ് മഞ്ഞൾപൊടി മുളകുപൊടി വെളിച്ചെണ്ണ വേപ്പില ഇട്ടു നന്നായി കൈകൊണ്ട് മിക്സാക്കി 30 മിനിറ്റ് റെസ്റ്റിന് വക്കുക(പൊടികളുടെ അളവ് മെൻഷൻ ആക്കാത്തത് എടുക്കുന്ന ചിക്കന്റെ പാകത്തിന് എടുക്കാൻ ആണേട്ടോ )പാൻ വെച്ച് ചിക്കൻ ഓയിലിൽ വറുത്തെടുക്കുക അതേ ഓയിലിൽ തന്നെ സവാള ഉപ്പു ഇട്ടു വഴറ്റുകഅതിലേക്ക് പച്ചമുളക് നീളത്തിൽ അരിഞ്ഞിടുകവേപ്പില കഴുകി അതിലേക്കിടുകനന്നായി വഴറ്റുകഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇടുകനന്നായി വഴറ്റുകഅതിലേക്ക് മുളകുപൊടി മഞ്ഞൾപൊടി ( ഇതുരണ്ടും ചിക്കനിൽ ചേർത്തതുകൊണ്ട് എരിവിനനുസരിച്ചു ഇതിൽ ഇട്ടാൽ മതിയാകും മല്ലിപൊടി ( 3 tsp ചേർക്കാം ) മിക്സാക്കുകനന്നായി പച്ചമണം പോകണംഅതിലേക്കു വറത്തുവെച്ച ചിക്കൻ ചേർത്ത് മിക്സാക്കുകചിക്കനിൽ വെള്ളത്തിന്റെ ആവശ്യമില്ലഒന്ന് പെരട്ടി കിട്ടാൻ 1/4 ഗ്ലാസ്‌ വെള്ളം ചേർക്കുകഖരം മസാല ഒരു സ്പൂൺ ഇടുകനന്നായി മിക്സാക്കി ഇറക്കി വക്കുകനല്ല പൊളി ചിക്കൻ പെരട്ട് റെഡിയാണേട്ടോ…