പാലക്കാട് തൃത്താലയിൽ ഉത്സവ ആഘോഷ വരവിനിടയിൽ എയർഗണ്ണുമായി അഭ്യാസ പ്രകടനം നടത്തിയ യുവാവിനെതിരെ പോലീസ് കേസെടുത്തു. സംഭവത്തിൽ തൃത്താല ഒതളൂർ സ്വദേശി ദിൽജിത്തിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഉത്സവ പരിപാടികൾക്കിടയിൽ എയർഗൺ പ്രദർശിപ്പിച്ചതിനും, എയർഗൺ അശ്രദ്ധമായി കൈകാര്യം ചെയ്തതിനുമാണ് കേസെടുത്തിരിക്കുന്നത്. തൃത്താല വേങ്ങശ്ശേരിക്കാവ് പൂരത്തിനിടെയാണ് സംഭവം.
പെരുമ്പിലാവിൽ നിന്ന് യുവാവ് എയർഗൺ വാടകയ്ക്ക് എടുത്തതെന്നാണ് കണ്ടെത്തൽ. താൻ വാടക സാധനങ്ങൾ എടുക്കുന്ന കടയിൽ നിന്നും പ്രദർശന വസ്തു എന്ന നിലക്ക് വാടകക്ക് എടുത്തതാണെന്നും യഥാർത്ഥ എയർഗൺ ആണെന്ന് അറിയില്ലായിരുന്നുവെന്നും ദിൽജിത് പോലീസിനോട് പറഞ്ഞു.
STORY HIGHLIGHT: air gun during a festival celebration in thrithala