ചിക്കൻ വിഭവങ്ങൾ ഇഷ്ടമല്ലാത്തവരായി ആരും തന്നെ കാണില്ല. അസാധ്യ രുചിയിൽ വെറൈറ്റി ആയൊരു ബ്രെഡ് ചിക്കൻ കേക്ക് തയ്യാറാക്കിയാലോ.
ചിക്കൻ ഫില്ലിങിന് വേണ്ട ചേരുവകൾ
മാവിന് വേണ്ടിയുള്ള ചേരുവകൾ
തയ്യാറാക്കുന്ന വിധം
ഒരു പാനിൽ എണ്ണ ചൂടാക്കി, അരിഞ്ഞ ഉള്ളി, പച്ചമുളക്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് ഇടത്തരം തീയിൽ വഴറ്റുക. ഇതിലേക്ക് ചതച്ച ഇഞ്ചി – വെളുത്തുള്ളി ചേർത്ത് പച്ചമണം മാറുന്നതുവരെ വഴറ്റുക. ഇതിലേക്ക് ചുവന്ന മുളകുപൊടി, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് എണ്ണ തെളിയുന്നത് വരെ വഴറ്റുക. ഇതിലേക്ക് എല്ലില്ലാത്ത ചിക്കൻ ഉപ്പും കുരുമുളകും ചേർത്ത് വേവിച്ചതും മല്ലിയില എന്നിവ ചേർത്ത് നന്നായി ഇളക്കി 2 – 3 മിനിറ്റ് കൂടി വേവിച്ച് മാറ്റി വെക്കുക. ചിക്കൻ ഫില്ലിങ് തയ്യാർ.
ബ്രെഡ് കഷ്ണങ്ങളാക്കി മുട്ട, പാൽ, ചുവന്ന മുളകുപൊടി, കുരുകുപൊടി, കുരുമുളക് പൊടി, അല്പം ഉപ്പ് എന്നിവ ചേർത്ത് ഒരു ബ്ലെൻഡറിൽ അരക്കുക. ഒരു ആഴത്തിലുള്ള നോൺ-സ്റ്റിക്ക് പാൻ വളരെ കുറഞ്ഞ തീയിൽ ചൂടാക്കി അതിലേക്ക് ബട്ടർ ചേർക്കുക. ഇതിലേക്ക് ബ്ലെൻഡ് ചെയ്ത മിശ്രിതത്തിന്റെ മൂന്നിൽ ഒരു ഭാഗം ഒഴിച്ച് ഏകദേശം 5-6 മിനിറ്റ് മൂടിവെക്കുക. ഇതിന് മുകളിൽ ചിക്കൻ ഫില്ലിങ് വിതറുക. ബാക്കിയുള്ള ബ്രെഡ്-മുട്ട മിശ്രിതം ഇതിനു മുകളിൽ ഒഴിച്ച് മല്ലിയില വിതറുക. വളരെ കുറഞ്ഞ തീയിൽ ഏകദേശം 15 -18 മിനിറ്റ് മൂടിവെച്ച് വേവിക്കുക.
മറ്റൊരു നോൺ-സ്റ്റിക്ക് പാൻ ചൂടാക്കി തയാറാക്കിയ ചിക്കൻ ബ്രെഡ് കേക്ക് അതിലേക്കു മറിച്ചിട്ടുകൊടുത്ത് കുറഞ്ഞ തീയിൽ 2-3 മിനിറ്റ് വേവിക്കുക. ചൂടോടെ വിളംബാം.
STORY HIGHLIGHT: bread chicken cake