വീട്ടിൽ കഞ്ചാവ് കച്ചവടം നടത്തിയിരുന്ന 50 കാരി പിടിയിൽ. പാലക്കാട് മണ്ണാർക്കാട് തൈങ്കര ചിറപടം വീട്ടിൽ സൂക്ഷിച്ച ഏകദേശം 5 കിലോ ഓളം വരുന്ന കഞ്ചാവ് മണ്ണാർക്കാട് ഡാൻസ് ഓഫ് കോഡ് പിടികൂടി.
ചിറപ്പാടം സ്വദേശിനി വടക്കേപ്പുറം വീട്ടിൽ ഭാനുമതിയുടെ വീട്ടിൽ നിന്നുമാണ് കഞ്ചാവ് പിടികൂടിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു.
എന്നാൽ റെയ്‌ഡ് സമയത്ത് ഭാനുമതിയെ പിടികൂടാൻ സാധിച്ചിരുന്നില്ല. പൊലീസ് വരുന്ന വിവരമറിഞ്ഞ് ഭാനുമതി വീട്ടിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു.
ഭാനുമതിയുടെ വീട്ടിലെത്തിയാണ് ഇടപാടുകാർ കഞ്ചാവ് വാങ്ങിയിരുന്നതെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് പൊലീസ് പറഞ്ഞു.