നാഗ്പൂരിലുണ്ടായ കലാപത്തിന് കാരണം ‘ഛാവ’ സിനിമയാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. മുഗൾ ചക്രവർത്തിയായ ഔറംഗസേബിനെതിരെ ‘ഛാവ’ ജനരോഷം ആളിക്കത്തിച്ചുവെന്നും ഇത് നാഗ്പൂരിലെ കലാപത്തിന് കാരണമായെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നിയമസഭയിൽ പറഞ്ഞു.
ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. സംഭവത്തിൽ അമ്പതിലധികം പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ബിജെപി നേതാക്കളുടെ ആസൂത്രിത ആക്രമണം എന്ന അവകാശവാദവും മുഖ്യമന്ത്രി ആവർത്തിച്ചു, സംഘർഷത്തിൽ ഉൾപ്പെട്ടവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.
ഛാവ സിനിമ ഇപ്പോഴും ഔറംഗസേബിനെതിരെ ജനങ്ങളുടെ കോപം ജ്വലിപ്പിച്ചിട്ടുണ്ട്, എല്ലാവരും മഹാരാഷ്ട്രയെ സമാധാനപരമായി നിലനിർത്തണം. വിക്കി കൗശൽ അഭിനയിച്ച ഛത്രപതി സംബാജിയുടെ ജീവചരിത്ര സിനിമയെ കുറ്റപ്പെടുത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു.