Kerala

നിയമലംഘനങ്ങൾ തുടർകഥ; ചീറ്റപ്പുലി ബസിനെ കൂട്ടിലാക്കാന്‍ എംവിഡി |MVD

തിരുവനന്തപുരം: നിയമലംഘനങ്ങള്‍ പതിവാക്കിയ കോഴിക്കോട്-കണ്ണൂര്‍ റൂട്ടിലോടുന്ന ‘ചീറ്റപ്പുലി’ ബസിനെതിരെ നടപടി കടുപ്പിക്കാന്‍ മോട്ടോര്‍വാഹന വകുപ്പ്. ബസിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും.

ഹാര്‍ഡ് ഡിസ്‌ക് എംവിഡി പിടിച്ചെടുത്തിട്ടുണ്ട്. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കടുത്ത നടപടികളിലേക്ക് കടക്കാനാണ് മോട്ടോര്‍വാഹന വകുപ്പിന്റെ തീരുമാനം. നേരത്തെ പലവിധ നിയമലംഘനങ്ങള്‍ നടത്തിയ ബസിനെതിരെ 130 തവണയാണ് പിഴ ചുമത്തിയിരുന്നത്.

പിന്നാലെ ബസ് വടകര ആര്‍ടിഒ കസ്റ്റഡിയില്‍ എടുത്തിരുന്നു.  ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാനുമാണ് തീരുമാനം. ‘ചീറ്റപ്പുലി നാട്ടില്‍ വേണ്ട, കാട്ടില്‍ മതി’ എന്നായിരുന്നു നടപടി നിര്‍ദേശിച്ചുകൊണ്ട് മന്ത്രി റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചത്. ബസുകളുടെ മത്സരയോട്ടം തടയാന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച അടിയന്തരയോഗം ചേരുന്നുണ്ട്.