മുനമ്പം വിഷയത്തിൽ നേരത്തെ സർക്കാർ നിലപാട് വ്യക്തമാക്കിയതാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണൻ. കൈവശാവകാശക്കാരുടെ പക്ഷത്താണ് ഗവൺമെന്റ്. അവർക്ക് സംരക്ഷണം കിട്ടാൻ വേണ്ടിയുള്ള എല്ലാ നടപടികളും സ്വീകരിക്കും. നിയമവശം പരിശോധിച്ച് ആവശ്യമായ നിലപാട് ഗവൺമെന്റ് സ്വീകരിക്കും എന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ധനകാര്യ മന്ത്രിയുടെ പ്രസ്താവന അങ്ങേയറ്റം ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ തൊഴിൽ അന്തരീക്ഷത്തെ ദുർബലപ്പെടുത്താനുള്ള പ്രസ്താവനയാണത്. മെച്ചപ്പെട്ട തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കാനാണ് എല്ലാ ട്രേഡ് യൂണിയനുകളും ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആശമാരുടെ സമരത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. സമരക്കാരെ സർക്കാർ തെറ്റിദ്ധരിപ്പിച്ചിട്ടില്ല. ആശമാരുടെ പക്ഷത്താണ് സർക്കാർ. പര്യാപ്തമായ ഓണറേറിയം ഇപ്പോൾ ആശമാർക്ക് ലഭിക്കുന്നില്ല. കേന്ദ്രമാണ് അവർക്ക് ആവശ്യമായ സംരക്ഷണം നൽകേണ്ടത്. ഒരു തൊഴിൽ നിയമത്തിന്റെയും പരിധിയിൽ അവർ പെടുന്നില്ല. ആശാന്മാരെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.