സർക്കാരുമായി ആശാ വർക്കർമാർ നടത്തിയ ചർച്ച പരാജയം. എൻഎച്ച്എം മിഷൻ സ്റ്റേറ്റ് കോർഡിനേറ്ററുമായുള്ള ചർച്ചയിൽ ആശാ വർക്കർമാർ ഉന്നയിച്ച ആവിശ്യങ്ങൾ അംഗീകരിക്കാത്തതിനാൽ സമരവുമായി മുന്നോട്ട് പോകാൻ ആണ് ആശാ വർക്കർമാർ തീരുമാനിച്ചിരിക്കുന്നത്. നാളെ നിരാഹാര സമരം ആരംഭിക്കുമെന്ന് സമരക്കാർ വ്യക്തമാക്കി.