വിഴിഞ്ഞം ഭൂഗര്‍ഭ റെയില്‍പ്പാതയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം. 1482.92 കോടി രൂപയുടെ പദ്ധതിക്ക് അനുമതി നൽകി.
കൊങ്കൺ റെയിൽ കോർപറേഷൻ തയ്യാറാക്കിയ ഡിപിആറാണ് അംഗീകരിച്ചത്. വിഴിഞ്ഞം തുറമുഖത്തെ ബാലരാമപുരം സ്റ്റേഷനുമായി ബന്ധിപ്പിക്കുന്നതാണ് പദ്ധതി.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ വികസനത്തിൽ പ്രധാനമായ അനുബന്ധ പദ്ധതിയാണിത്. 2028 ഡിസംബറിന് മുൻപ് റെയിൽ പാത ഗതാഗത യോഗ്യമാക്കാനാണ് തീരുമാനം. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട പദ്ധതികൾക്കൊന്നും പണം തടസമാകില്ലെന്ന് സർക്കാർ സംസ്ഥാന ബജറ്റിൽ വ്യക്തമാക്കിയതാണ്.