രാവിലെ പുട്ടും കടലയും, അപ്പവും മുട്ടക്കറിയുമൊക്കെ കഴിച്ചിരുന്ന മലയാളികളുടെ മെനുവിലേക്ക് അടുത്തിടെ കയറിക്കൂടിയ ഭക്ഷണമാണ് ഓട്സ്. ബ്രേക്ക്ഫാസ്റ്റിന് ഓട്സ് കൊണ്ടൊരു പാൻ കേക്ക് തയ്യാറാക്കിയാലോ.
ചേരുവകൾ
- ഓട്സ് – 1 കപ്പ് ( പൊടിച്ചത്)
- ഗോതമ്പ് പൊടി – അരക്കപ്പ്
- റവ – അരക്കപ്പ്
- തെെര് – അരക്കപ്പ്
- വെള്ളം – 1 കപ്പ്
- ഉപ്പ് – ആവശ്യത്തിന്
- ക്യാരറ്റ് – 1 എണ്ണം ( ആവശ്യത്തിന്)
- ക്യാപ്സിക്കം – 1 എണ്ണം (ചെറുതായി അരിഞ്ഞത്)
- ഉരുളക്കിഴങ്ങ് – 1 എണ്ണം
- മുളക് പൊടി – 1 സ്പൂൺ
- ഒറിഗാനോ – 1 സ്പൂൺ
- ചീസ് – ആവശ്യമുണ്ടെങ്കിൽ മാത്രം
- എണ്ണം – ആവശ്യത്തിന്
- ബേക്കിംഗ് പൗഡർ – 1 സ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യം ഓട്സ് പൊടിച്ചത്, ഗോതമ്പ് പൊടിച്ചത്, റവ തെെരിൽ യോജിപ്പിച്ചെടുക്കുക. അതിലേക്ക് അൽപം വെള്ളവും ഉപ്പും ചേർത്ത് മിക്സ് ചെയ്തെടുക്കുക. ശേഷം മാവ് പരുവത്തിലാക്കി എടുക്കുക. ശേഷം ഇതിലേക്ക് ക്യാരറ്റ്, പേസ്റ്റാക്കി വച്ചിരിക്കുന്ന ഉരുളക്കിഴങ്ങ്, ക്യാപ്സിക്കം, മുളക് പൊടി, ഒറിഗാനോ എന്നിവ ചേർത്ത് വീണ്ടും മിക്സ് ചെയ്യുക. ശേഷം ഇതിലേക്ക് ബേക്കിംഗ് പൗഡർ ചേർക്കുക. കുറച്ച് നേരം സെറ്റാകാനായി വയ്ക്കുക. ശേഷം ഒരു പാനിൽ അൽപം എണ്ണ പുരട്ടി മാവ് ഒഴിച്ച് കൊടുക്കുക. ശേഷം ചീസ് ആവശ്യമുള്ളവർ മുകളിൽ ചീസ് ഗ്രേറ്റ് ചെയ്തിടുക. ശേഷം രണ്ട് വശവും വേവിച്ചെടുക്കുക.
STORY HIGHLIGHT: oats pan cake