ആലപ്പുഴ മണ്ണഞ്ചേരിയിൽ കുളത്തിൽ വീണ് ചെളിയിൽ മണിക്കൂറുകളോളം കുടുങ്ങിയ പശുവിനെ രക്ഷിച്ച് അഗ്നി രക്ഷാസേന. പഞ്ചായത്ത് ആറാം വാർഡ് ഈരയിൽ സുഹൈൽ നൈനയുടെ പശുവാണ് കോടാന്തറ കുളത്തിൽ വീണത്. വീട്ടുകാർ ഉൾപ്പടെയുള്ളവർ പശുവിനെ കരക്ക് എത്തിക്കാൻ നീണ്ട ശ്രമം നടത്തിയെങ്കിലും നടന്നിരുന്നില്ല. ഇതേ തുടർന്ന് ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.
കാലുകൾ ചെളിയിൽ പൂണ്ട് അനങ്ങാൻ വയ്യാത്ത അവസ്ഥയിലായിരുന്നു പശു. ആലപ്പുഴയിൽ നിന്ന് എത്തിയ സംഘം ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ വടം ഉൾപ്പടെയുള്ളവയുടെ സഹായത്താലാണ് പശുവിനെ കരക്ക് എത്തിച്ചത്.
STORY HIGHLIGHT: cow trapped in a pond