ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടിൽ ഒരു വര്‍ഷത്തേക്കു പാര്‍ട്ടി അംഗത്വത്തില്‍നിന്നു മുന്‍ എംപി ചെങ്ങറ സുരേന്ദ്രനെ പാർട്ടിയിൽനിന്നു സസ്‌പെന്‍ഡ് ചെയ്ത് സിപിഐ. തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍നിന്നും അദ്ദേഹത്തെ പുറത്താക്കിയതായി സിപിഐ കൊല്ലം ജില്ലാ സെക്രട്ടറി പി.എസ്.സുപാല്‍ പറഞ്ഞു.
ഗുരുവായൂർ ദേവസ്വം ബോർഡ് ഭരണസമിതി അംഗമായിരിക്കെ ദേവസ്വം വക സ്കൂളിൽ മകൾക്ക് ജോലി നൽകാമെന്ന് പറഞ്ഞ് കണ്ണൂർ സ്വദേശിയിൽനിന്ന് 20 ലക്ഷം രൂപ വാങ്ങിക്കുകയും എന്നാൽ ജോലി നൽകുകയോ പണം തിരിച്ചു നൽകുകയോ ചെയ്തില്ലെന്നാണ് സുരേന്ദ്രനെതിരായി സിപിഐ സംസ്ഥാന സെക്രട്ടറിക്ക് ബിനോയ് വിശ്വത്തിന് ലഭിച്ച പരാതി.
പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ എക്‌സിക്യൂട്ടീവ് യോഗം വിളിച്ച് ചേര്‍ക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാൽ യോഗത്തില്‍ പങ്കെടുത്ത് സുരേന്ദ്രന്‍ വിശദീകരണം നല്‍കിയെങ്കിലും തൃപ്തികരമല്ലാത്ത സാഹചര്യത്തിലാണ് ഒരുവർഷത്തേക്ക് പാര്‍ട്ടി അംഗത്വത്തില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തത്.
STORY HIGHLIGHT: cpi suspends chengara surendran