നിർമ്മലാ സീതാരാമനുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ച പൊതുവിലുള്ള കാര്യങ്ങൾ സംസാരിക്കുന്നതിനായിരുന്നുവെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. മുഖ്യ മന്ത്രി – ധന മന്ത്രി കൂടിക്കാഴ്ച നടക്കുമ്പോൾ താൻ നിയമസഭയിൽ ഉണ്ടായിരുന്നു. താൻ എന്താണ് പങ്കെടുക്കാതിരുന്നത് എന്ന് പ്രതിപക്ഷ ത്തിന് പോലും സംശയം ഇല്ല.ആ കൂടിക്കാഴ്ചയിൽ പ്രത്യേകം ഒന്നും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ക്യൂബിലെ സംഘങ്ങളെ ഇന്ന് വൈകിട്ട് കാണുന്നുണ്ട്. അവർ ഇന്ത്യ സന്ദർശനവുമായി ബന്ധപ്പെട്ട് എത്തിയതാണ്. നേരത്തെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ക്യൂബ സന്ദർശിച്ചിരുന്നു. പരസ്പരം സഹകരിക്കാവുന്ന മേഖലകളിൽ എന്തൊക്കെ ചെയ്യാൻ കഴിയും എന്നത് ചർച്ച ചെയ്തു. ആരോഗ്യ രംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിക്കാൻ ക്യൂബക്ക് കഴിഞ്ഞിട്ടുണ്ട്. ഏതു സഹകരണവും ധനകാര്യ കാര്യങ്ങൾക്ക് കൂടുതൽ ഗുണം ഉണ്ടാവുന്നതാണെന്നും കെ എൻ ബാലഗോപാൽ വ്യക്തമാക്കി.