തലസ്ഥാനത്ത് ആശാ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി പ്രതിപക്ഷ എംഎല്‍എമാരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച്. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ നേതൃത്വത്തിലാണ് മാര്‍ച്ച് നടന്നത്. ആശാ വര്‍ക്കര്‍മാരുടെ പ്രശ്നത്തിന് പരിഹാരം ഉണ്ടാകുംവരെ പ്രതിപക്ഷം കൂടെയുണ്ടാകുമെന്ന് വി.ഡി സതീശന് പറഞ്ഞു.
പ്രതിപക്ഷ എംഎല്‍എമാര്‍ നിയമസഭയില്‍ പോരാടുന്നു. യുഡിഎഫ് എംപിമാര്‍ പാര്‍ലമെന്റില്‍ പോരാടുന്നു. അവരാണ് ആശമാരുടെ പ്രശ്നം രാജ്യത്തിനു മുന്നില്‍ എത്തിച്ചതെന്നും സതീശന് പറഞ്ഞു. മുഖ്യമന്ത്രി മുന്‍കൈ എടുക്കണമെന്ന് നേരിട്ട് കണ്ട് ബുധനാഴ്ച സംസാരിച്ചിരുന്നു. പക്ഷെ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. പരിഹാരം കണ്ടാല്‍ മുഖ്യമന്ത്രിയെ ആദ്യം അഭിനന്ദിക്കുന്നത് കേരളത്തിലെ പ്രതിപക്ഷമായിരിക്കും. ന്യായമായ പരിഹാരം ഉണ്ടാകും വരെ കൂടെയുണ്ടാകും. സിപിഎം അനുഭാവികളായ ആശമാര്‍ പോലും മനസ് കൊണ്ട് ഈ സമരത്തിനൊപ്പമാണെന്നാണ് മനസിലാക്കാന്‍ സാധിച്ചത്. സമരവേദിയില്‍ കേരളത്തിലെ പ്രതിപക്ഷം ഊര്‍ജസ്വലമായ പിന്തുന്ന നല്കുന്നു. സതീശന് വ്യക്തമാക്കി.
‘ആശമാരുടെ സമരത്തെ സര്‍ക്കാര്‍ ഇപ്പോഴും പരിഹാസത്തോടെയാണ് കാണുന്നതെന്ന് കെ.കെ രമ എംഎല്‍എ കുറ്റപ്പെടുത്തി. ഇത് അംഗീകരിക്കാനാകില്ല. ഡല്‍ഹിയില്‍ പോയ മന്ത്രി വീണ ജോര്‍ജ് ആശമാരുടെ വിഷയം കേന്ദ്രമന്ത്രിയോട് ഉന്നയിക്കുമെന്നാണ് പറഞ്ഞത്, എന്നാല്‍ ഇന്ന് കേള്‍ക്കുന്നത് ഈ വിഷമല്ല എന്നാണ് ഉന്നയിച്ചത് , പിന്നെ എന്ത് തൊഴിലാളി സമീപനമാണ് ഇവര്‍ക്കുള്ളത്’ കെകെ രമ എംഎല്‍എ പറഞ്ഞു.
STORY HIGHLIGHT: kerala opposition secretariat protest