Kerala

വിവാഹ ഫോട്ടോഷൂട്ടിനിടെ കളര്‍ബോംബ് പൊട്ടിത്തെറിച്ച് നവവധുവിന് പരിക്ക് – wedding photoshoot accident

വിവാഹ ഫോട്ടോഷൂട്ടിനിടെ കളര്‍ ബോംബ് പൊട്ടിത്തെറിച്ച് നവവധുവിന് സാരമായ പരിക്ക്. വരന്‍ വധുവിനെ എടുത്തുയര്‍ത്തിയപ്പോഴാണ് കളര്‍ ബോംബ് പൊട്ടിത്തെറിച്ചത്. ഫോട്ടോഷൂട്ടില്‍ പശ്ചാത്തലത്തില്‍ പൊട്ടിത്തെറിക്കേണ്ട കളര്‍ബോംബ്, ദമ്പതികളുടെ അടുത്തേക്ക് പാഞ്ഞെത്തുകയായിരുന്നു. യുവതിയുടെ പിന്‍ഭാഗത്ത് സാരമായ പരിക്കേറ്റു. കാനഡയില്‍ താമസമാക്കിയ ഇന്ത്യന്‍ വംശജരായ വിക്കിയും പിയയുമാണ് ബെംഗളൂരുവില്‍വെച്ച് വിവാഹിതരായത്. അതിനിടയിലാണ് സംഭവം നടന്നത്.

യുവതിയുടെ പിന്‍ഭാഗത്ത് പൊള്ളലേല്‍ക്കുകയും മുടിയുടെ ഭാഗം കരിഞ്ഞുപോവുകയുംചെയ്തു. വധുവിനെ വരന്‍ പൊക്കിയെടുത്ത് ചുംബിക്കാനൊരുങ്ങുമ്പോഴായിരുന്നു സ്ഥാനംതെറ്റിയെത്തിയ കളര്‍ ബോംബ് യുവതിയുടെ ശരീരത്തില്‍ പതിച്ചത്. തുടര്‍ന്ന് യുവതി ആശുപത്രിയില്‍ ചികിത്സതേടി. മറ്റുള്ളവര്‍ക്ക് ഒരു മുന്നറിയിപ്പ് എന്ന നിലയിൽ അവർ തന്നെ വീഡിയോ പുറത്തുവിട്ടിരുന്നു.

നോഹരമായൊരു ഷോട്ടിന് വേണ്ടി പശ്ചാത്തലത്തില്‍ കളര്‍ ബോംബുകള്‍ പൊട്ടിക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാല്‍, അത് പാളുകയും ഞങ്ങള്‍ക്ക് നേരെ പാഞ്ഞടുക്കുകയും ചെയ്തു. റീലിൽ അവർ കുറിച്ചു.

STORY HIGHLIGHT: wedding photoshoot accident