വേര്‍പിരിഞ്ഞ ഭര്‍ത്താവില്‍നിന്ന് സ്ത്രീകൾ ഇടക്കാല ജീവനാംശം അവകാശപ്പെടരുതെന്ന സുപ്രധാന നിരീക്ഷണവുമായി ഡല്‍ഹി ഹൈക്കോടതി. കൂടാതെ നിയമം അലസത പ്രോത്സാഹിപ്പിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. വേര്‍പിരിഞ്ഞ ഭര്‍ത്താവ് ജീവനാംശം നൽകണമെന്ന ആവശ്യം നിഷേധിച്ച വിചാരണ കോടതി ഉത്തരവിനെതിരായി സ്ത്രീ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി ഈ നിരീക്ഷണം നടത്തിയത്.
സിആര്‍പിസി സെക്ഷന്‍ 125 അനുസരിച്ച് പങ്കാളികള്‍ക്കിടയില്‍ തുല്യത നിലനിര്‍ത്തുന്നതിനും ഭാര്യയ്ക്കും കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും സംരക്ഷണം നല്‍കുന്നതിനുമാണ് നിയമം ഉദ്ദേശിക്കുന്നതെന്നും അല്ലാതെ അലസതയെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ജസ്റ്റിസ് ചന്ദ്ര ധാരി സിങ് പറഞ്ഞു. കൂടാതെ ഒരു ജോലി സമ്പാദിക്കാന്‍തക്ക മികച്ച വിദ്യാഭ്യാസമുള്ള ഭാര്യ, ഭര്‍ത്താവില്‍നിന്ന് ജീവനാംശം നേടുന്നതിനായി മാത്രം വെറുതെയിരിക്കരുതെന്ന് പറഞ്ഞ കോടതി ജീവനാംശം എന്ന ആവശ്യം തള്ളുന്നതായും വ്യക്തമാക്കി.
ഹര്‍ജിക്കാരിയോട് തന്റെ വിദ്യാഭ്യാസയോഗ്യതവെച്ച് സമ്പാദിക്കാന്‍ സാധിക്കുമെന്നും സ്വയംപര്യാപ്തത നേടുന്നതിനായി ഒരു ജോലി അന്വേഷിക്കാനും കോടതി നിര്‍ദേശിച്ചു. ഭര്‍ത്താവില്‍നിന്ന് ജീവനാംശം ആവശ്യപ്പെട്ട് സ്ത്രീ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. എന്നാൽ വിചാരണക്കോടതി ഈ ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് അവര്‍ ഹൈക്കോടതിയെ സമീപിച്ചത്.
STORY HIGHLIGHT: alimony financially independent women