വലിയ സാമ്പത്തിക വെല്ലുവിളി നേരിടുന്നതിനിടെ കർണാടകയിൽ എം.എൽ.എമാരുടെ ശമ്പളം ഇരട്ടിയാക്കി സർക്കാർ. അടിസ്ഥാന ശമ്പളം 40000 രൂപയിൽ നിന്ന് ഒറ്റയടിക്ക് 80,000 രൂപയാക്കി. നിലവിൽ എംഎൽഎമാർക്ക് അലവൻസുകളടക്കം മൂന്ന് ലക്ഷത്തോളം രൂപ മാസവരുമാനമുണ്ട്. രണ്ട് ലക്ഷത്തോളം രൂപയുടെ വർധനവാണ് ഒറ്റയടിക്ക് ഉണ്ടായത്.
വിവിധ സാമൂഹിക പദ്ധതികൾക്കുള്ള ധനസഹായം ഉൾപ്പെടെയുള്ളവയ്ക്ക് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നതിനിടയാണ് സർക്കാർ ഇത്തരത്തിൽ ഒരു തീരുമാനം കൂടി കൈക്കൊള്ളുന്നത്. പുതിയ ശമ്പള വർധനവോടെ ഇത് അഞ്ച് ലക്ഷം രൂപവരെ ആയി വർധിക്കും. മുഖ്യമന്ത്രിയുടെ ശമ്പളം 75000 രൂപയിൽ നിന്ന് ഒന്നരലക്ഷം രൂപയാക്കി വർധിപ്പിച്ചു. മന്ത്രിയുടെ ശമ്പളം 60000 രൂപയിൽ നിന്ന് ഒന്നേകാൽ ലക്ഷമാക്കി. സ്പീക്കർക്ക് അടിസ്ഥാന ശമ്പളം അരലക്ഷം രൂപ വർധിപ്പിച്ചു. ഇതോടെ 1.25 ലക്ഷം രൂപയായി വർധിച്ചു.
സ്പീക്കർ – 75,000 രൂപ മുതൽ 1,25,000 രൂപ, മുഖ്യമന്ത്രി – 75,000 രൂപ മുതൽ 1,50,000 രൂപ, പ്രതിപക്ഷ നേതാവ് – 60,000 രൂപ മുതൽ 70,000 രൂപ, ചീഫ് വിപ്പ് – 50,000 രൂപ മുതൽ 70,000 രൂപ, എംഎൽഎ, എംഎൽസിമാർ – 40,000 രൂപ മുതൽ 80,000 രൂപ വരെ എന്നിങ്ങനെയാണ് വർധന. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിലും നിരവധി എംഎൽഎമാർ ശമ്പള വർധനവിനുള്ള ശുപാർശ മുന്നോട്ട് വെച്ചിരുന്നു.
STORY HIGHLIGHT: karnataka approves salary hike