India

വിദ്യാര്‍ഥികള്‍ക്ക് നേരെ ലൈംഗികാതിക്രമം; പ്രൊഫസര്‍ പിടിയിൽ – chief proctor of college in up hathras arrested

വിദ്യാര്‍ഥികളെ ലൈഗികമായി ദുരുപയോഗം ചെയ്യുന്നതിന്റേതടക്കം 65 ഓളം വീഡിയോകള്‍ പോലീസ് കണ്ടെടുത്തു

വിദ്യാര്‍ഥികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയും വീഡിയോകള്‍ പകര്‍ത്തി ബ്ലാക്ക്‌മെയില്‍ ചെയ്ത് തുടരെ പീഡനങ്ങള്‍ നടത്തുകയും ചെയ്ത സംഭവത്തില്‍ ജ്യോഗ്രഫി പ്രൊഫസറെ യുപി പോലീസ് അറസ്റ്റ് ചെയ്തു. ഹാഥ്‌റസിലെ സേത് ഫൂല്‍ ചന്ദ് ബഗ്ല പിജി കോളേജിലെ പ്രൊഫസറായ രജിനിഷ് കുമാര്‍ ആണ് പിടിയിലായത്. ദേശീയ വനിതാ കമ്മിഷനും ഉന്നത ഉദ്യോഗസ്ഥര്‍ക്കും ചില വിദ്യാര്‍ത്ഥിനികള്‍ അജ്ഞാത പരാതികള്‍ അയച്ചതിനെ തുടര്‍ന്നാണ് 54 കാരനായ പ്രൊഫസറുടെ പ്രവൃത്തികള്‍ പുറത്തുവന്നത്.

വിദ്യാര്‍ഥിനികളെ ഇയാള്‍ ദുരുപയോഗം ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ സഹിതമായിരുന്നു പരാതി. വിദ്യാര്‍ഥികളെ ലൈഗികമായി ദുരുപയോഗം ചെയ്യുന്നതിന്റേതടക്കം 65 ഓളം വീഡിയോകള്‍ പോലീസ് കണ്ടെടുത്തു. ചോദ്യം ചെയ്യലില്‍ കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് മാത്രമാണ് ഇയാള്‍ ലൈംഗികാതിക്രമങ്ങളുടെ വീഡിയോകള്‍ പകര്‍ത്താന്‍ തുടങ്ങിയതെന്ന് സമ്മതിച്ചിട്ടുണ്ട്. അതിന് മുമ്പും ഇയാള്‍ ഇത്തരത്തിലുള്ള പ്രവൃത്തികള്‍ നടത്തിയിട്ടുള്ളതായാണ് വിവരം.

പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് നല്‍കാനും ജോലി കണ്ടെത്തി നല്‍കാനും വേണ്ടി വിദ്യാര്‍ത്ഥികളില്‍ നിന്നും അവരുടെ മാതാപിതാക്കളില്‍ നിന്നും രജിനിഷ് കൈക്കൂലി വാങ്ങുന്നതിനൊപ്പം ലൈംഗികാതിക്രമങ്ങള്‍ക്കായി നിര്‍ബന്ധിക്കാറുണ്ടെന്നും പോലീസ് വൃത്തങ്ങള്‍ പറയുന്നു.

STORY HIGHLIGHT: chief proctor of college in up hathras arrested