Health

ദിവസവും ഗ്രീൻ ടീ കുടിച്ചാൽ എന്ത് സംഭവിക്കും

ക്യാൻസർ, ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ രോഗങ്ങളെ ചെറുക്കുന്നതിനോടൊപ്പം പൊണ്ണത്തടിയും ഇത് കുടിക്കുന്നതിലൂടെ കുറയുന്നു

ആരോഗ്യഗുണങ്ങള്‍ ഏറെയുള്ള പാനീയമാണ് ഗ്രീന്‍ ടീ. ആന്റി ഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയ ഗ്രീന്‍ ടീ ശരീരഭാരം നിയന്ത്രിക്കൽ മുതൽ കൊളസ്‌ട്രോൾ കുറയ്ക്കാൻ വരെ സഹായിക്കുന്നു. ക്യാൻസർ, ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ രോഗങ്ങളെ ചെറുക്കുന്നതിനോടൊപ്പം പൊണ്ണത്തടിയും ഇത് കുടിക്കുന്നതിലൂടെ കുറയുന്നു.

കൂടാതെ ശരീരത്തില്‍ നിന്ന് വിഷാംശങ്ങളെ പുറന്തള്ളാനും, ദഹനത്തിനും, ശരീരത്തിലെ വിവിധ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്താനുമെല്ലാം ഗ്രീൻ ടീ സഹായിക്കാറുണ്ട്.

വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവരും ആരോഗ്യത്തെ കുറിച്ച് അല്‍പമൊക്കെ ആശങ്കയുള്ളവരുമാണ് അധികവും ഗ്രീൻ ടീയെ ഇഷ്ടപ്പെടാറും ഇത് കഴിക്കാറുമുള്ളത്. ഗ്രീൻ ടീയിലുള്ള ആന്‍റി-ഓക്സിഡന്‍റ്സ് ആണ് ആരോഗ്യത്തിന് ഏറെ ഗുണകരമാകുന്നത്.

ഇനിയെന്തായാലും ഗ്രീൻ ടീ കുടിക്കുമ്പോള്‍ രണ്ട് ചേരുവകള്‍ കൂടി ചേര്‍ത്ത് നിങ്ങള്‍ക്ക് പരീക്ഷിക്കാവുന്നതാണ്. ഇവയേതെല്ലാമെന്നും എന്തുകൊണ്ടാണിവ ചേര്‍ക്കാൻ നിര്‍ദേശിച്ചത് എന്നുമാണിനി പങ്കുവയ്ക്കുന്നത്.

ഗ്രീൻ ടീയില്‍ ചേര്‍ക്കാവുന്ന ഒരു ചേരുവ, മറ്റൊന്നുമല്ല ഏവരുടെയും പ്രിയപ്പെട്ട സ്പൈസായ കറുവപ്പട്ടയാണ്. പല ഗുണങ്ങളും കറുവപ്പട്ടയ്ക്കുണ്ട്. എന്നാല്‍ എന്തുകൊണ്ടാണിത് ഗ്രീൻ ടീയില്‍ ചേര്‍ക്കണമെന്ന് പറയുന്നത് എന്ന് കൂടി അറിയാം.

കറുവപ്പട്ടയിലുള്ള ‘ക്രോമിയം’ എന്ന സംയുക്തം നമ്മുടെ വിശപ്പിനെ നിയന്ത്രിക്കുമത്രേ. അങ്ങനെ വരുമ്പോ‍ ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെല്ലാം സുഗമമാക്കാനും കറുവപ്പട്ടയ്ക്ക് കഴിയുന്നു. അതുകൊണ്ട് ഗ്രീൻ ടീയില്‍ ചേര്‍ക്കുന്നതോടെ ഇത് ഗ്രീൻ ടീ നല്‍കുന്ന ഗുണങ്ങളെ ഇരട്ടിപ്പിക്കുന്നു എന്നും പറയാം.

content highlight : consumption of green tea