World

ഗസ്സയിൽ ഇസ്രായേൽ ആക്രമണം രൂക്ഷം; ഇന്നലെ മാത്രം കൊല്ലപ്പെട്ടത് നൂറിലധികം പേര്‍

തെൽ അവിവ്: ഗസ്സയിൽ വ്യാപക ആക്രമണത്തിലൂടെ നൂറിലേറെ പേരെ കൊലപ്പെടുത്തി ഇസ്രായേൽ. തെൽ അവീവിന് നേർക്ക് റോക്കറ്റുകൾ അയച്ച് ഹമാസ്, ബന്ദികളെ കൈമാറിയില്ലെങ്കിൽ സ്ഥിതി ആപത്ക്കരമാകുമെന്ന് ഹമാസിന് യുഎസ് പ്രഡിഡന്‍റ് ട്രംപ് മുന്നറിയിപ്പ് നൽകി. അതിനിടെ ഇസ്രായേലിന് നേർക്ക് വീണ്ടും ഹൂതികളുടെ മിസൈൽ ആക്രമണമുണ്ടായി.

ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം ക​ടു​പ്പി​ച്ചതിനു മറു​പ​ടി​യാ​യി ഹ​മാ​സ് റോ​ക്ക​റ്റു​ക​ൾ തൊടുത്തതോടെ ഗസ്സ കൂടുതൽ യുദ്ധഭീതിയിലാണ്. ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ 110 പേ​രാ​ണ് ഇന്നലെ ഗ​സ്സ​യി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. 153 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രാ​ണ് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​വരിൽ കൂടുതൽ. റ​ഫ​യി​ലും ഖാ​ൻ യൂ​നി​സി​ലും ബൈ​ത്ത് ലാ​ഹി​യ​യി​ലും കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ പ​ല​രും കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്.

വ​ട​ക്ക​ൻ ഗ​സ്സ​യി​ലെ ബൈ​ത്ത് ലാ​ഹി​യ​യി​ൽ ഇ​​സ്രാ​യേ​ൽ സൈ​ന്യം ക​ര​യാ​ക്ര​മ​ണ​വും തു​ട​ങ്ങി. അ​തി​നി​ടെ, തെ​ൽ അ​വീ​വി​നു​നേ​രെ റോ​ക്ക​റ്റു​ക​ൾ തൊ​ടു​ത്ത​താ​യി ഹ​മാ​സി​ന്‍റെ സാ​യു​ധ വി​ഭാ​ഗ​മാ​യ അ​ൽ ഖ​സ്സാം ബ്രി​ഗേ​ഡ്‌​സ് അ​റി​യി​ച്ചു. അധിനിവിഷ്ട ജാഫക്ക് നേരെ മിസൈൽ ആക്രമണം നടത്തിയതായി യെമനിലെ ഹൂതി വിമതർ അറിയിച്ചു. ​നെ​റ്റ്സ​രിം ഇ​ട​നാ​ഴി​യു​ടെ നി​യ​ന്ത്ര​ണം ക​ഴി​ഞ്ഞ​ദി​വ​സം ഇ​സ്രാ​യേ​ൽ സൈ​ന്യം വീ​ണ്ടും ഏ​റ്റെ​ടു​ത്തു. തെ​ക്ക​ൻ മേ​ഖ​ല​യി​ലു​ള്ള​വ​രെ വ​ട​ക്ക​ൻ ഗ​സ്സ​യി​ലേ​ക്ക് ക​ട​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് സൈ​ന്യം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ഹ​മാ​സി​നെ​തി​രെ ക​ന​ത്ത ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​തി​നൊ​പ്പം അ​ധി​നി​വി​ഷ്ട വെ​സ്റ്റ് ബാ​ങ്കി​ൽ വി​പു​ല​വും ശ​ക്ത​വു​മാ​യ മു​ന്ന​ണി രൂ​പ​പ്പെ​ടു​ത്തു​മെ​ന്നും ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു മു​ന്ന​റി​യി​പ്പു​ന​ൽ​കി. ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തെ യു എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ന്യായീകരിച്ചു. ബന്ദികളെ മോചിപ്പിക്കാൻ ഹമാസ് തയാറായില്ലെങ്കിൽ കൂടുതൽ വില നൽകേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.