Sports

ചഹലും ധനശ്രീയും വിവാഹമോചിതരായി | Chahal and Dhanasree

മുംബൈ കുടുംബ കോടതിയാണ് വിവാഹമോചനം അനുവദിച്ചത്

ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചഹലും കൊറിയോഗ്രാഫര്‍ ധനശ്രീ വര്‍മയും വിവാഹമോചിതരായി. മുംബൈ കുടുംബ കോടതിയാണ് വിവാഹമോചനം അനുവദിച്ചത്.

ഇരുവരും ബാന്ദ്രയിലെ കുടുംബ കോടതിയിലാണ് ഹാജരായത്. ഐപിഎല്ലിന്റെ പുതിയ സീസണ്‍ ശനിയാഴ്ച തുടങ്ങാനിരിക്കെയാണ് വിവാഹമോചനം. ഈ സീസണില്‍ ചഹല്‍ പഞ്ചാബ് കിങ്‌സിന്റെ താരമാണ്. ഐപിഎല്‍ കൂടി കണക്കിലെടുത്തു നടപടികള്‍ വേഗത്തിലാക്കാന്‍ ബോംബെ ഹൈക്കോടതി ഇന്നലെ കുടുംബ കോടതിയോടു നിര്‍ദ്ദേശിച്ചിരുന്നു. ഇരു കൂട്ടരും സംയുക്തമായി നല്‍കിയ ഹര്‍ജി പരിഗണിച്ച് വിവാഹമോചനം അനുവദിക്കുകയാണെന്നു കോടതി വ്യക്തമാക്കി.

2020ലാണ് ചഹലും ധനശ്രീയും വിവാഹിതരായത്. 2022 മുതല്‍ ഇരുവരും വേര്‍പിരിഞ്ഞു കഴിയുകയായിരുന്നു. ഈവര്‍ഷം ഫെബ്രുവരി അഞ്ചിനാണ് വിവാഹമോചന ഹര്‍ജി നല്‍കിയത്.

content highlight: Chahal and Dhanasree