കിടിലൻ രുചിയിൽ ബേബി കോൺ ഫ്രൈ ചെയ്തെടുത്താലോ? വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
- ബേബി കോൺ 10 എണ്ണം
- മഞ്ഞൾ പൊടി 1/2 സ്പൂൺ
- മുളക് പൊടി 1 സ്പൂൺ
- കായ പൊടി 1/2 സ്പൂൺ
- ഉപ്പ് 1 സ്പൂൺ
- കടലമാവ് 1/2 കപ്പ്
- അരിപൊടി 1/2 കപ്പ്
- എണ്ണ 1/2 ലിറ്റർ
തയ്യാറാക്കുന്ന വിധം
ബേബി കോൺ നല്ലപോലെ കഴുകി വൃത്തിയാക്കി എടുക്കുക. ശേഷം മുളകുപൊടി, മഞ്ഞൾപ്പൊടി, കായപ്പൊടി, അരിപ്പൊടി, കടലമാവ്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നല്ലപോലെ വെള്ളം ഒഴിച്ച് മസാലയാക്കുക. ഇനി ആ മസാലയിലേക്ക് കഴുകി വൃത്തിയാക്കിയെടുത്ത ബേബി കോൺ ഒന്ന് മുക്കി എടുക്കുക. പിന്നീട് ഒരു ചീനച്ചട്ടി വച്ച് എണ്ണ ഒഴിച്ച് നന്നായി ചൂടായി കഴിയുമ്പോൾ അതിലേക്ക് ഇട്ടുകൊടുത്ത് വറുത്ത് എടുക്കാവുന്നതാണ്. കിടിലൻ ബേബി കോൺ ഫ്രൈ റെഡി.