സീഫുഡ് റെസിപ്പികള്‍ തയ്യാറാകാൻ ഇഷ്ടപ്പെടുന്നവരാണ് എല്ലാവരും. വെറൈറ്റി ആയൊരു രുചികരമായ ക്രിസ്‌പി ഫിഷ് പക്കോഡ എങ്ങനെ വീട്ടിൽ തന്നെ തയ്യാറാക്കാം എന്ന് നോക്കിയാലോ.
ചേരുവകൾ
തയ്യാറാക്കുന്ന വിധം
മീൻ ആവശ്യത്തിന് മുളകുപൊടിയും ഉപ്പും ചേർത്ത് നല്ലതുപോലെ ഒന്നു തേച്ചുപിടിപ്പിച്ചതിനു ശേഷം അത് എണ്ണയിലേക്ക് ഒന്ന് വറുത്തെടുക്കുക. വറുത്ത മീനിനെമുള്ളൊക്കെ മാറ്റി നന്നായിട്ടൊന്ന് പൊടിച്ചെടുക്കുക. ശേഷം അതിലേയ്ക്ക് സവാളയും, കടലമാവും, മഞ്ഞൾപൊടിയും, മുളകുപൊടിയും, ഇഞ്ചി, വെളുത്തുള്ളി, ഗരം മസാല, ഉപ്പ് എന്നിവ ചേർത്ത് നന്നായിട്ട് കൈകൊണ്ട് കുഴച്ചെടുക്കുക. അതിനുശേഷം കുറച്ചു വെള്ളം കൂടി ഒഴിച്ച് കുഴച്ചെടുത്തതിനു ശേഷം ഒരു പാൻ ചൂടാകുമ്പോൾ അതിലേയ്ക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ചുകൊടുക്കുക. ശേഷം കുഴച്ചെടുത്തതിനെ ചെറിയ ഉരുളകളാക്കി എടുത്തു അതിലേക്കിട്ടുകൊടുത്ത് വറുത്തു എടുക്കാവുന്നതാണ്. ഫിഷ് പക്കോഡ റെഡി.
STORY HIGHLIGHT: Fish Pakora