India

കലശലായ വയറുവേദന; യൂട്യൂബ് നോക്കി ശസ്ത്രക്രിയ നടത്തി യുവാവ് – man performs self surgery

ദീര്‍ഘകാലമായി അപ്പെന്‍ഡിസൈറ്റിസ് ബാബുവിനെ അലട്ടുന്നുണ്ട്

ഡോക്ടറെ കാണിച്ചിട്ടും വയറുവേദന മാറാത്തതിനെ തുടർന്ന് യൂട്യൂബ് നോക്കി സ്വയം ശസ്ത്രക്രിയ നടത്തി യുവാവ്. ശസ്ത്രക്രിയയൊക്കെ കഴിഞ്ഞ് വേദന സഹിക്കാന്‍ സാധിക്കാതായതോടെ യുവാവിനെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഉത്തര്‍പ്രദേശിലെ വൃന്ദാവനിലാണ് സംഭവം. സുന്‍രാഖ് ഗ്രാമത്തിലെ രാജ ബാബുവാണ് സ്വയം ശസ്ത്രക്രിയ നടത്തിയാത്.

ദീര്‍ഘകാലമായി അപ്പെന്‍ഡിസൈറ്റിസ് ബാബുവിനെ അലട്ടുന്നുണ്ട്. 14 വയസുള്ളപ്പോള്‍ അപ്പെന്‍ഡിസൈറ്റിസിന് ഇയാള്‍ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. കടുത്ത വയറുവേദന ഡോക്ടറെ കാണിച്ചിട്ടും മാറാതിരുന്നതിനെ തുടര്‍ന്നാണ് ബാബു ഈ കടുംകൈക്ക് മുതിര്‍ന്നത്. അടുത്തിടെയും ഇയാള്‍ വയറിന് കടുത്ത വേദന അനുഭവപ്പെട്ടു. ഇതോടെ യൂട്യൂബ് വീഡിയോകള്‍ നോക്കി മഥുരയിലെ മാര്‍ക്കറ്റില്‍ നിന്ന് ശസ്ത്രക്രിയക്ക് ആവശ്യമായ സര്‍ജിക്കല്‍ ബ്ലേഡ്, സൂചി, മുറിവ് തുന്നിക്കെട്ടാനുള്ള ചരട് എന്നിവ ഇയാള്‍ വാങ്ങി വീട്ടിലെ മുറിയില്‍വെച്ച് ശസ്ത്രക്രിയ നടത്തി.

വയറിലെ കീറേണ്ട ഭാഗത്ത് മരവിപ്പ് അനുഭവപ്പെടാനുള്ള കുത്തിവെയ്പ്പും സ്വയം എടുത്തു. ശസ്ത്രക്രിയക്ക് ശേഷം മുറിവ് സ്വയം തുന്നിക്കെട്ടി. 11 സ്റ്റിച്ചുണ്ടായിരുന്നു. മരവിപ്പിനെടുത്ത കുത്തിവെയ്പ്പിന്റെ ഫലം കുറഞ്ഞപ്പോൾ കടുത്ത വേദനകൊണ്ട് പുളഞ്ഞ് നിലവിളിച്ച ഇയാളെ ഒടുവില്‍ ബന്ധുക്കള്‍ ജില്ലാ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

STORY HIGHLIGHT: man performs self surgery