വാടക ക്വാര്‍ട്ടേഴ്സില്‍ നിന്ന് 1.300 കിലോഗ്രാം കഞ്ചാവുമായി അസം സ്വദേശി അറസ്റ്റില്‍. കൊടശ്ശേരി രണ്ടിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന അസം സ്വദേശിയായ അസീസുര്‍ റഹ്മാനാണ് പാണ്ടിക്കാട് പോലീസിന്റെ പിടിയിലായത്. വ്യാഴാഴ്ച നടന്ന പരിശോധനയിലാണ് ഇയാൾ താമസിക്കുന്ന മുറിയില്‍ ഒളിപ്പിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തിയത്.
പെരുമ്പാവൂരില്‍നിന്ന് കഞ്ചാവ് എത്തിച്ച് ഇയാള്‍ മറ്റ് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വില്പന നടത്തുകയാണെന്ന് പോലീസ് പറഞ്ഞു. നേരത്തെ രണ്ടുതവണ കഞ്ചാവ് കേസില്‍ പിടിയിലായിട്ടുണ്ട്.
STORY HIGHLIGHT: found ganja hidden in assam natives room