മേയ് മുതൽ സ്കൂള്‍ ബസുകളില്‍ 4 ക്യാമറകള്‍ നിര്‍ബന്ധമാക്കി സര്‍ക്കാര്‍. മേയ് മാസത്തില്‍ ഫിറ്റ്നസ് പരിശോധനയ്ക്കായി സ്കൂള്‍ ബസുകള്‍ കൊണ്ടു വരുമ്പോള്‍ ക്യാമറകള്‍ നിര്‍ബന്ധമായും സ്ഥാപിക്കണമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍ അറിയിച്ചു. ബസുകളുടെ അകത്തും പുറത്തുമായി നാല് ക്യാമറകള്‍ സ്ഥാപിക്കാനാണു തീരുമാനമെന്ന് ഗണേഷ് കുമാര്‍ നിയമസഭയില്‍ പറഞ്ഞു.
കേന്ദ്രത്തിന്റെ ഗതാഗത നിയമപരിഷ്ക്കാരങ്ങള്‍ സംസ്ഥാനത്തു കണ്ണടച്ച് നടപ്പാക്കില്ലെന്നും. നമ്പര്‍ പ്ലേറ്റ് മാറ്റുന്ന ഭേദഗതി ചില കുത്തക കമ്പനികള്‍ക്കു വേണ്ടിയാണെന്നും ഗണേഷ് കുമാർ ആരോപിച്ചു.
STORY HIGHLIGHT: four cameras per bus to improve student safety