തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരിക്കുന്ന ബിഎംഡബ്ല്യു കാർ കത്തി നശിച്ചു. മുതലപ്പൊഴി ഹാർബറിന് സമീപമാണ് സംഭവം. വർക്കലയിൽ നിന്നും ടെക്നോപാർക്കിലേക്കുള്ള യാത്രക്കിടെയാണ് കാർ കത്തിയത്. ബോണറ്റിൽ നിന്നു പുക ഉയരുന്നതു കണ്ടയുടൻ കാർ യാത്രക്കാരൻ പുറത്തേക്ക് ഓടിയതിനാൽ അപകടം ഒഴിവായി. കാറിൽ ഉണ്ടായിരുന്ന വർക്കല സ്വദേശിയും ടെക്നോ പാർക്ക് ജീവനക്കാരുനുമായ കൃഷ്ണ്ണനുണ്ണി ഓടിച്ച കാറാണ് കത്തിയത്.
വൈകീട്ട് ജോലിക്ക് പോകുന്നതിനായി വീട്ടിൽ നിന്ന് ടെക്നോപാർക്കിലേക്ക് പോവുകയായിരുന്നു കൃഷ്ണനുണ്ണി. മുതലപ്പൊഴി ഹാർബറിന് സമീപത്തെത്തിയപ്പോൾ കാറിന്റെ ബോണറ്റിനുള്ളിൽനിന്ന് പുക ഉയരുന്നത് കണ്ടത്. ഉടനടി കാർ റോഡരികിലേക്ക് മാറ്റി പാർക്ക് ചെയ്തു. കൃഷ്ണനുണ്ണി കാറിൽ നിന്നിറങ്ങുമ്പോൾത്തന്നെ തീ ഉയർന്നിരുന്നു.
പ്രദേശത്തുണ്ടായിരുന്ന കോസ്റ്റൽ പോലീസും നാട്ടുകാരും ചേർന്ന് നീ നിയന്ത്രണ വിധേയമാക്കി. അതേസമയം തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. കാറിന് 12 വർഷത്തെ പഴക്കമുണ്ടെന്ന് പോലീസ് അറിയിച്ചു.
STORY HIGHLIGHT: bmw car caught fire while driving