ചേന -150 ഗ്രാം
ചേമ്പ് -150 ഗ്രാം
കാച്ചിൽ -100ഗ്രാം
മധുരക്കിഴങ്ങ്- ഒന്ന്
കൂർക്ക – 10
പച്ച എത്തക്കായ – ഒന്ന്
വൻപയർ – കാൽ കപ്പ്
മുതിര -കാൽ കപ്പ്
മഞ്ഞൾപ്പൊടി -അര ടീസ്പൂൺ
ഉപ്പ് -ആവശ്യത്തിന്
തേങ്ങ ചിരകിയത്- 1
പച്ചമുളക് -4
ജീരകം- ഒരു ടീസ്പൂൺ
കറിവേപ്പില- ആവശ്യത്തിന്
വെളിച്ചെണ്ണ -ഒരു ടേബിൾ സ്പൂൺ
പയറുംം മുതിരയും 8 മണിക്കൂർ വെള്ളത്തിൽ കുതിർത്തുവെക്കുക.
പച്ചക്കറികൾ തൊലികളഞ്ഞ് ചതുര കഷണങ്ങളാക്കി അരിഞ്ഞ് നന്നായി കഴുകിയെടുക്കുക
കുതിർത്ത പയറും മുതിരയും ഒരു കപ്പ് വെള്ളം ചേർത്ത് 2 വിസിൽ വരുന്നതുവരെ വേവിക്കുക. ഇതിലേക്ക് അരിഞ്ഞുവെച്ച പച്ചക്കറികളും മഞ്ഞൾ പൊടിയും ഉപ്പും ചേർത്ത് വീണ്ടും ഒരു വിസിൽ വരുന്നതുവരെ വേവിക്കുക .
തേങ്ങ, പച്ചമുളകും ജീരകവും ചേർത്ത് ചതച്ചുവയ്ക്കുക. ചൂടാറിയ ശേഷം കുക്കർ തുറന്ന് ചതച്ച തേങ്ങ ചേർത്ത് യോജിപ്പിക്കുക. തിളച്ചു തുടങ്ങുമ്പോൾ കറിവേപ്പിലയും പച്ചവെളിച്ചെണ്ണയും ചേർത്ത് തീ ഓഫ് ചെയ്യാം.
രുചികരമായ തിരുവാതിരപ്പുഴുക്ക് തയ്യാർ ഗോതമ്പു കഞ്ഞി യുടെ കൂടെയാണ് ഇത് കഴിക്കേണ്ടത്.