ഡൽഹി ഹൈകോടതി ജഡ്ജിയുടെ ഔദ്യോഗിക വസതിയിൽ തീ അണക്കാൻ എത്തിയ അഗ്നിശമന സേനക്ക് കണക്കിൽപെടാത്ത കെട്ടുകണക്കിന് പണം കണ്ടെത്തിയെന്ന വാർത്ത പ്രചരിച്ചതിന് പിന്നാലെ വിവാദ സംഭവത്തിൽ വമ്പൻ ട്വിസ്റ്റ്. നിര്‍ണായക വെളിപ്പെടുത്തലുമായി ഡല്‍ഹി ഫയര്‍ സര്‍വീസ് മേധാവി അതുല്‍ ഗാര്‍ഡ്. ജസ്റ്റിസ് വര്‍മയുടെ ഔദ്യോഗികവസതിയില്‍ തീപ്പിടിത്തം ഉണ്ടായതിന് പിന്നാലെ, തീകെടുത്താനെത്തിയ ഫയര്‍ഫോഴ്‌സ് അംഗങ്ങളാണ് കണക്കില്‍പ്പെടാത്ത കെട്ടുകണകണക്കിന് പണം കണ്ടെത്തി എന്നായിരുന്നു പുറത്തുവന്ന വാർത്ത.
എന്നാല്‍ അഗ്നിശമന സേനാംഗങ്ങള്‍ അത്തരത്തില്‍ പണമൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ഡല്‍ഹി ഫയര്‍ സര്‍വീസ് മേധാവി അതുല്‍ ഗാര്‍ഗ് പിടിഐ വാര്‍ത്താ ഏജന്‍സിയോട് വ്യക്തമാക്കി. ‘ജസ്റ്റിസ് വര്‍മയുടെ ഔദ്യോഗിക വസതിയില്‍ തീപ്പിടിത്തം ഉണ്ടായെന്ന വാര്‍ത്ത കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചതിനെ തുടർന്ന് രണ്ട് ഫയര്‍ എന്‍ജിനുകള്‍ ഉടന്‍ സംഭവസ്ഥലത്തെത്തി. വീട്ടുസാധനങ്ങളും സ്റ്റേഷനറിയും സൂക്ഷിച്ചിരുന്ന മുറിയിലാണ് തീപ്പിടിത്തമുണ്ടായത്. 15 മിനിറ്റിനുള്ളില്‍ തീകെടുത്താന്‍ കഴിഞ്ഞു. ആര്‍ക്കും പരിക്കേറ്റിട്ടില്ല. തീ കെടുത്തിയ ഉടന്‍ അഗ്നിശമന സേനാംഗങ്ങള്‍ വിവരം പോലീസിനെ അറിയിച്ചു. അതിനുശേഷം അവര്‍ സ്ഥലത്തുനിന്ന് മടങ്ങി. തീകെടുത്തുന്നതിനിടെ അഗ്നിശമന സേനാംഗങ്ങള്‍ പണമൊന്നും കണ്ടെത്തിയിട്ടില്ല.’ അതുല്‍ ഗാര്‍ഗ് പറഞ്ഞു.
പണം കണ്ടെടുത്തുവെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ സുപ്രീംകോടതി കൊളീജിയം ജസ്റ്റിസ് വര്‍മയ്‌ക്കെതിരെ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ജസ്റ്റിസ് വര്‍മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റിയെന്ന വാര്‍ത്തയും അതിനിടെ പുറത്തുവന്നെങ്കിലും സ്ഥലംമാറ്റത്തിന് പണം പിടിച്ചെടുത്തെന്ന ആരോപണവുമായി യാതൊരു ബന്ധവുമില്ലെന്ന് സുപ്രീം കോടതി അറിയിച്ചു.
STORY HIGHLIGHT: no cash found from justice varmas residence