സ്‌കൂട്ടറിന്റെ പിന്നില്‍ ടിപ്പര്‍ ലോറിയിടിച്ച് റോഡിലേക്ക് വീണ സ്ത്രീയുടെ തലയിലൂടെ അതേ ലോറിയുടെ പിന്‍ചക്രം കയറിയിറങ്ങി മരിച്ചു. സ്‌കൂട്ടറോടിച്ചിരുന്ന ഭര്‍ത്താവ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ചെറിയതുറ ലൂര്‍ദ് മാതാ നഗര്‍ കുരിശടിവിളാകത്ത് ബീസ് ഡെയിലില്‍ ജോസ് ബെര്‍ണാഡിന്റെ ഭാര്യ ഷീല എന്ന മാഗ്ലീന്‍ ജോസ് ആണ് മരിച്ചത്. കഴക്കൂട്ടം-കാരോട് ദേശീയപാതയിലെ വെളളാര്‍ ജങ്ഷന് സമീപമായിരുന്നു അപകടം.
വിഴിഞ്ഞം മുല്ലൂരിലുളള ഹോമിയോ ആശുപത്രിയിലെ ചികിത്സകഴിഞ്ഞ് ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ ചെറിയതുറയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. വെളളാര്‍ ജങ്ഷന്‍ കഴിഞ്ഞ് മുന്നോട്ടുപോകുമ്പോള്‍ പുറകെ വരുകെയായിരുന്ന ടിപ്പര്‍ ലോറി ഇവരുടെ സ്‌കൂട്ടറിന് പിന്നില്‍ ഇടിച്ചുതെറിപ്പിച്ചു. ഇതോടെ റോഡില്‍ തെറിച്ചുവീണ മാഗ്ലിന്റെ തലയിലൂടെ ലോറിയുടെ പിന്‍ചക്രം കയറിയിറങ്ങുകയായിരുന്നു. മാഗ്ലിന്‍ സംഭവസ്ഥലത്തുതന്നെ മരിച്ചുവെന്ന് തിരുവല്ലം പോലീസ് പറഞ്ഞു. സ്‌കൂട്ടറിനൊപ്പം ലോറിയുടെ വലതുഭാഗത്ത് വീണതിനാല്‍ നിസാര പരിക്കുകളോടെ ഭര്‍ത്താവ് ജോസ് ബെര്‍ണാഡ് രക്ഷപ്പെട്ടു.
വിഴിഞ്ഞം തുറമുഖത്ത് കല്ലിറക്കിയശേഷം നഗരഭാഗത്തേക്ക് പോകുകയായിരുന്ന ടിപ്പറാണ് അപകടത്തിനിടയാക്കിയത്. ഡ്രൈവറെയും ടിപ്പര്‍ ലോറിയും തിരുവല്ലം പോലീസ് കസ്റ്റഡിയിലെടുത്തു. ടിപ്പറോടിച്ചിരുന്ന ഡ്രൈവര്‍ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു.
STORY HIGHLIGHT: woman dies after tipper lorry hits scooter