India

ഭാവി വധുവിനൊപ്പം ട്രിപ്പ് പോകാൻ പണമില്ല; ഉറ്റസുഹൃത്തിനെ കൊലപ്പെടുത്തി ട്രിപ്പ് പോയി, 21കാരൻ പിടിയിൽ – 21 year old man murder 15 year old best friend

കേതൻ വഗേലയാണ് കൊല്ലപ്പെട്ടത്

ഭാവി വധുവിനൊപ്പം ആഡംബര യാത്രയ്ക്ക് പണം കണ്ടെത്താനായി ഉറ്റസുഹൃത്തിനെ കൊലപ്പെടുത്തിയ 21കാരനായ ഹർഷ് നദേര പിടിയിൽ. ഉറ്റസുഹൃത്തിനെ കൊന്ന് മാല വിറ്റ 1 ലക്ഷം രൂപയും കൊണ്ട് ട്രിപ്പിന് പോയ യുവാവിനെ ജയ്സാൽമീറിൽ നിന്നാണ് പോലീസ് പിടികൂടിയത്. ഭാവി വധുവിനും ബന്ധുവിനൊപ്പം ജയ്സാൽമീറിലെ അവധി ആഘോഷത്തിനിടയിൽ വെള്ളിയാഴ്ചയാണ് യുവാവ് അറസ്റ്റിലായത്. കേതൻ വഗേലയാണ് കൊല്ലപ്പെട്ടത്.

കേതൻ വഗേലയുടെ അഴുകിയ നിലയിലുള്ള മൃതദേഹം കക്കൂസ് കുഴിയിൽ നിന്ന് കണ്ടെത്തിയത്. ഹർഷ് നദേരയാണ് മൃതദേഹം കക്കൂസ് കുഴിയിൽ തള്ളിയത്. ഗുജറാത്തിലെ കംബാലിയ മുൻസിപ്പാലിറ്റിയിലെ ശുചീകരണ തൊഴിലാളിയാണ് ഹർഷ്. സാമ്പത്തിക പരാധീനത മൂലം കുടുംബത്തിന് ഒരു അവധിക്കാലം പോലും നൽകാൻ സാധിച്ചിരുന്നില്ല. വീട്ടുകാർ ഇത്തരം കാര്യങ്ങൾ ആവശ്യപ്പെടാനും തുടങ്ങിയതോടെ സമ്മർദ്ദത്തിലായിരുന്നു. ഇതിനിടയിലാണ് സുഹൃത്തിന്റെ കഴുത്തിലെ മാല ശ്രദ്ധിച്ചത്. ഇതോടെ കേതനെ വീട്ടിലേക്ക് കൊണ്ട് പോയി കൊലപ്പെടുത്തിയെന്നാണ് ഹർഷ് പൊലീസിനോട് വിശദമാക്കിയത്.

സുഹൃത്തിനെ കാണാൻ പോയ മകൻ രാത്രി ഏറെ വൈകിയിട്ടും മടങ്ങി വന്നില്ല. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ഇപ്പോൾ വരുമെന്നായിരുന്നു മറുപടി. പിന്നാലെ ഫോൺ സ്വിച്ച് ഓഫുമായി. മകനെ അന്വേഷിച്ച് മാതാപിതാക്കൾ ഹരീഷിന്റെ വീട്ടിലെത്തിയപ്പോൾ ഭക്ഷണം വാങ്ങാനായി പുറത്ത് പോയി വന്നില്ലെന്നായിരുന്നു വിശദമാക്കിയത്. തിരികെ വീട്ടിലേക്ക് മടങ്ങുമ്പോൾ ഹരീഷിന്റെ വീടിന് സമീപത്ത് മകന്റെ ചെരിപ്പും വീടിന് കുറച്ച് മാറി മകന്റെ സൈക്കിളും കണ്ടതോടെയാണ് ബന്ധുക്കൾക്ക് സംശയം തോന്നി. ആദ്യ ഘട്ടത്തിൽ തെരച്ചിൽ സംഘത്തിനൊപ്പം പോയ യുവാവ് വൈകാതെ ദീർഘയാത്രയുണ്ടെന്ന് വ്യക്തമാക്കി മുങ്ങുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കൊലപാതകം പൊലീസിന് വ്യക്തമായത്. പിന്നീട് നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തി.

STORY HIGHLIGHT: 21 year old man murder 15 year old best friend