Kerala

ഭൗമ മണിക്കൂർ ഇന്ന്; വൈദ്യുതി വിളക്കുകൾ രാത്രി 8.30 മുതൽ 9.30 വരെ അണയ്ക്കണം

ആഗോള താപനത്തില്‍ നിന്ന് ഭൂമിയെ സംരക്ഷിക്കാനായി മാര്‍ച്ച് 22 ശനിയാഴ്ച രാത്രി 8.30 മുതല്‍ 9.30 വരെ ഭൗമ മണിക്കൂറായി ആചരിക്കാന്‍ വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നാച്വര്‍ (WWF) ആഹ്വാനം ചെയ്തു. എല്ലാ വര്‍‍ഷവും മാര്‍‍ച്ച് മാസത്തിലെ അവസാന ശനിയാഴ്ചയാണ് ഭൗമ മണിക്കൂര്‍ ആചരിക്കുന്നത്.

ഈ ദിവസം ലോകമെമ്പാടുമുള്ള ജനങ്ങള്‍ പ്രതീകാത്മകമായി ഒരു മണിക്കൂര്‍ വൈദ്യുതി വിളക്കുകള്‍ അണച്ച് ഈ സംരഭത്തില്‍ പങ്ക് ചേരുന്നതാണ് ഇതിന്റെ പ്രത്യേകത. സംസ്ഥാനത്ത് ഭൗമ മണിക്കൂർ ആചരിക്കാൻ കെഎസ്ഇബി പൊതുജനങ്ങളുടെ പിന്തുണ തേടിയിട്ടുണ്ട്.

ശനിയാഴ്ച രാത്രി 8.30 മുതല്‍ 9.30 വരെ ഒരു മണിക്കൂര്‍ സമയം അത്യാവശ്യമില്ലാത്ത വൈദ്യുതി വിളക്കുകളും മറ്റ് ഇലക്ട്രിക് ഉപകരണങ്ങളും ഓഫ് ചെയ്ത് ഭൂമിയെ ആഗോള താപനത്തില്‍ നിന്നും കാലാവസ്ഥാ വ്യതിയാനത്തില്‍ നിന്നും സംരക്ഷിക്കാനുള്ള ആഗോള സംരംഭത്തില്‍ പങ്കാളികളാകണമെന്നാണ് കെഎസ്ഇബി അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.