ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയതന്ത്ര മികവിനെ പ്രകീര്‍ത്തിച്ചു രംഗത്തു വന്നതിനു പിന്നാലെ, രാഷ്ട്രീയ വൃത്തങ്ങളില്‍ കൗതുകമുയര്‍ത്തി ബിജെപി നേതാവുമൊത്ത് ശശി തരൂര്‍ എംപിയുടെ സെല്‍ഫി.
ബിജെപി വൈസ് പ്രസിഡന്റ് ബൈജയന്ത് ജയ് പാണ്ഡ എക്‌സില്‍ പങ്കുവച്ച ചിത്രത്തിനൊപ്പമുള്ള കുറിപ്പാണ്, ചര്‍ച്ചയായത്. അവസാനം നമ്മള്‍ ഒരേ ദിശയിലെത്തി എന്നാണ് പണ്ഡ കുറിച്ചത്.
‘അവസാനം നമ്മളുടെ യാത്ര ഒരേ ദിശയിലെത്തിയെന്നു തോന്നുന്നു എന്നു പറഞ്ഞപ്പോള്‍ കൂടെയുള്ള സുഹൃത്ത് അതിനെ കുസൃതിയെന്നു വിളിച്ചു’ എന്നാണ് തരൂരിനൊപ്പമുള്ള ചിത്രം പങ്കുവച്ച് പാണ്ഡ നല്കിയ ക്യാപ്ഷന്‍. ഇതു പെട്ടെന്നു തന്നെ രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചയായി. ചിത്രത്തിനു താഴെ ഒട്ടേറെപ്പേര്‍ കമന്റുമായും എത്തി.