പന്ത്രണ്ട് വയസുള്ള ആണ്‍കുട്ടിക്ക് മദ്യം നല്കിയ യുവതി പിടിയിൽ. വണ്ടിപ്പെരിയാർ മ്ലാമല സ്വദേശി പ്രിയങ്കയാണ് പീരുമേട് പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയെ കട്ടൻ ചായയാണെന്ന് പറഞ്ഞായിരുന്നു യുവതി മദ്യം കുടിപ്പിച്ചത്. മയങ്ങി വീണ കുട്ടി ഏറെ നേരം കഴിഞ്ഞാണ് അവശനായി വീട്ടിലെത്തുന്നത്. മാതാപിതാക്കൾ കാര്യം തിരക്കിയപ്പോഴാണ് പ്രിയങ്ക മദ്യം നൽകിയതാണെന്ന് മനസ്സിലാക്കിയത്.
സംഭവത്തിൽ വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ പിടികൂടിയത്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം പ്രതിക്കെതിരെ കേസെടുക്കുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
STORY HIGHLIGHT: Woman arrested for making 12-year old drink alcohol