ശിശുക്ഷേമ സമിതിയിൽ അഞ്ചരമാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തിൽ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് പുറത്ത്. കുഞ്ഞിന് ന്യൂമോണിയ ബാധിച്ചിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്. കുഞ്ഞിന് അണുബാധയുണ്ടായിരുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. നേരത്തെ പാൽ തൊണ്ടയിൽ കുടുങ്ങി കുട്ടി മരിച്ചുവെന്നായിരുന്നു പ്രാഥമിക വിവരം.
ശ്വാസതടസ്സമുണ്ടായതിനെ തുടര്‍ന്ന് കുഞ്ഞിനെ എസ് എ ടി ആശുപത്രിയിലെത്തിച്ചെന്നും രണ്ട് മണിക്കൂറിനകം മരിച്ചെന്നുമാണ് ശിശുക്ഷേമ സമിതി പ്രവർത്തകർ പറയുന്നത്. അണുബാധയെ തുടര്‍ന്ന് രണ്ടാഴ്ച്ച ആശുപത്രിയിലായിരുന്ന കുഞ്ഞിനെ ഒരാഴ്ച മുമ്പാണ് ഡിസ്ചാര്‍ജ് ചെയ്തതെന്ന് സമിതി ഭാരവാഹികള്‍ പറയുന്നു.
STOORY HIGHLIGHT: baby died at cwc