മടക്കര പാലത്തിന് സമീപത്തു നിന്ന് 700 ഗ്രാം കഞ്ചാവ് പിടികൂടി പോലീസ്. അന്യ സംസ്ഥാന തൊഴിലാളിയായ ഒറീസ സ്വദേശി പത്മലോചൻ ഗിരി( എന്നയാളാണ് പ്രതി. ചന്തേര പോലീസാണ് കഞ്ചാവ് പിടിച്ചെടുത്തത്. ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി ചന്തേര പോലീസ് നൈറ്റ് പട്രോളിംഗ് നടത്തിവരുത്തുകയായിരുന്നു. ഈ സമയത്ത് മടക്കര ഭാഗത്ത് സംഘർഷം നടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചു. ഇതെത്തുടർന്ന് അവിടെയെത്തിയ പൊലീസ് സംശയാസ്പദമായി ഒരാൾ കവറുമായി നിൽക്കുന്നത് കാണുകയായിരുന്നു.
ഇയാൾ നിന്ന് പരുങ്ങുന്നത് കണ്ടപ്പോൾ നടത്തിയ പരിശോധനയിലാണ് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. കയ്യിൽ ഉണ്ടായിരുന്ന കവർ പരിശോധിച്ചപ്പോൾ 700 ഗ്രാം കഞ്ചാവ് കണ്ടെത്തുകയും ചോദ്യം ചെയ്തതിൽ ഇയാൾ കഞ്ചാവ് സ്ഥിരമായി വിൽക്കുന്നയാളാണെന്ന് സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
STORY HIGHLIGHT: ganja seized from 42 year old orissa origin man