Kerala

50 ലിറ്റർ ഇന്ത്യൻ വിദേശ മദ്യവുമായി യുവാക്കൾ പിടിയിൽ – indian and foreign liquor were seized from the car

50 ലിറ്റർ വിദേശ മദ്യവുമായി യുവാക്കൾ പിടിയിൽ. വല്ലപ്പുഴ ചെമ്മങ്കുഴി സ്വദേശി സൈനലാവുദ്ദീൻ,കരിങ്കല്ലത്താണി തൊടുകാപ്പ് സ്വദേശി അനസ് എന്നിവരെയാണ് കല്ലടിക്കോട് പോലീസ് പിടികൂടിയത്. കാറിൽ അനധികൃതമായി വിൽപ്പനക്കായി കടത്തി കൊണ്ടുപോവുകയായിരുന്ന 50 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യമാണ് പിടികൂടിയത്. കോഴിക്കോട് പാലക്കാട് ദേശീയപാതയിലെ പൊന്നംകോട് വാഹനപരിശോധനയ്ക്കിടെയാണ് പിടികൂടിയത്.

ഇവർ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തു. മദ്യം കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ ഹാജരാക്കി തുടർ നടപടികൾ സ്വീകരിച്ചു.

STORY HIGHLIGHT: indian and foreign liquor were seized from the car