ഹീറോ മോട്ടോകോർപ്പ്, യൂളർ മോട്ടോഴ്‌സിൽ 32.5 ശതമാനം ഓഹരികൾ ഏറ്റെടുത്തതായി പ്രഖ്യാപിച്ചു. ഇലക്ട്രിക് ത്രീ-വീലർ, ഫോർ വീലർ വിഭാഗത്തിലെ കമ്പനിയായ 525 കോടി രൂപയുടെ നിക്ഷേപമാണ് ഹീറോ പ്രഖ്യാപിച്ചത്.
ഒന്നോ അതിലധികമോ ഘട്ടങ്ങളിലായാണ് നിക്ഷേപം നടത്തുക. വളർന്നുവരുന്ന ഇലക്ട്രിക് വാഹന വിഭാഗത്തിൽ ഹീറോ മോട്ടോകോർപ്പിന് ഒരു സ്ഥാനം നൽകുക എന്നതാണ് ഇതിന്റെ ലക്ഷ്യം എന്ന് കമ്പനി വ്യാഴാഴ്ച എക്സ്ചേഞ്ച് ഫയലിംഗിൽ പറഞ്ഞു. തുടക്കത്തിൽ, കമ്പനി യൂളർ മോട്ടോഴ്‌സിന്റെ 32.5% ഓഹരി വാങ്ങും. 2025 ഏപ്രിൽ 30-നകം ഇടപാടുകൾ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.
Content highlight: Hero three wheeler