മാർച്ച് 27 ന് റിലീസാകുന്ന ചിത്രത്തിന് റെക്കോർഡ് പ്രീ ബുക്കിങ്ങാണ് ലഭിച്ചിരിക്കുന്നത്. എന്നാൽ വൈറലായിരിക്കുന്നത് ലാലേട്ടന്റെ മറുപടിയാണ്. തെലുങ്ക് മാധ്യമ പ്രവർത്തകയുടെ ചോദ്യത്തിന് നൽകിയ മറിപടിയാണ് വൈറലായിരിക്കുന്നത്.
എന്തിനാണ് എമ്പുരാൻ എന്ന സിനിമക്ക് തെലുങ്കിൽ ഇത്ര ഹൈപ്പെന്ന മാധ്യമപ്രവർത്തകയുടെ ചോദ്യത്തിനാണ് മോഹൻലാലും സംവിധായകൻ പൃഥ്വിരാജ് സുകുമാരനും മാസ് മറുപടി നൽകിയത്. ഭാഷയുടെ അതിർവരമ്പുകളില്ലാതെ സിനിമയെ ‘ഗ്ലോബൽ’ ആയി സ്വീകരിക്കുന്നവരാണ് നമ്മളെന്നും, ഒരുമിച്ച് കൂടുതൽ മനോഹരമായ സിനിമകൾ സൃഷ്ടിക്കാമെന്നുമാണ് മോഹൻലാൽ ചോദ്യത്തിന് മറുപടി നൽകിയത്.
പൃഥ്വിരാജിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു സലാർ, കെ.ജി.എഫ് 2 തുടങ്ങിയ ചിത്രങ്ങൾ തന്റെ നിർമാണക്കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്‌ഷൻസാണ് മലയാളത്തിൽ വിതരണം ചെയ്തത് എന്നായിരുന്നു. ഇരുവരുടേയും പ്രതികരണത്തിന് നിറഞ്ഞ കൈയ്യടികളായിരുന്നു കാണികളുടെ മറുപടി.
content highlight: Empuran movie