Kerala

തിരുവനന്തപുരം ശിശുക്ഷേമ സമിതിയിലെ 6 കുട്ടികള്‍ ആശുപത്രിയില്‍ – 6 childrens sisu kshema samithi

ഒരു മാസത്തിനിടെ ശിശുക്ഷേമ സമിതിയിലെ രണ്ടാമത്തെ കുട്ടിയാണ് കഴിഞ്ഞ ദിവസം മരിച്ചത്

പനിയും ജലദോഷവും ബാധിച്ച് തിരുവനന്തപുരം ശിശുക്ഷേമ സമിതിയിലെ ആറ് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. കഴിഞ്ഞ ദിവസം ശിശുക്ഷേമ സമിതിയിലെ അഞ്ചരമാസം പ്രായമുള്ള ഒരു കുട്ടി മരിച്ചിരുന്നു.

ഒരു കുട്ടി മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ശിശുക്ഷേമ സമിതി അറിയിച്ചു. ഒരു മാസത്തിനിടെ ശിശുക്ഷേമ സമിതിയിലെ രണ്ടാമത്തെ കുട്ടിയാണ് കഴിഞ്ഞ ദിവസം മരിച്ചത്.

STORY HIGHLIGHT: 6 childrens sisu kshema samithi