എറണാകുളം മലയാറ്റൂരിൽ പെരിയാറിൽ കുളിക്കാൻ ഇറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചു. മലയാറ്റൂര്‍ സ്വദേശി ഗംഗ, ഏഴ് വയസ്സുള്ള മകൻ ധാർമിക് എന്നിവരാണ് മരിച്ചത്. അച്ഛനും മകനും പുഴയിൽ കുളിക്കാൻ പോയതായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെത്തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് ധാർമിക് പുഴയിൽ പൊങ്ങി കിടക്കുന്നത് കാണുന്നത്.
മലയാറ്റൂർ സെൻ്റ് മേരീസ് എൽ പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ധാർമിക്. ഇരുവരേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലയാറ്റൂര്‍ സെന്റ് തോമസ് ആശുപത്രിയിലേക്ക് മാറ്റി.
STORY HIGHLIGHT: father and son drowned dead