റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്വകാര്യബസിടിച്ച് ചികിത്സയിലായിരുന്ന മധ്യവയസ്കന് മരിച്ചു. കോടംതുരുത്ത് സ്വദേശി എസ് ലാല്‍ ആണ് മരിച്ചത്. അപകടത്തിനെ തുടര്‍ന്ന് ഗുരുതര പരിക്കുകളോടെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു.
കഴിഞ്ഞ ആലപ്പുഴ ജില്ലാ കോടതിക്ക് മുന്നിലായിരുന്നു അപകടം. കോടതിയില്‍ അദാലത്തിനായി വന്ന ലാല്‍ റോഡ് മുറിച്ചു കടക്കുമ്പോള്‍ മണ്ണഞ്ചേരി ഭാഗത്തേക്ക് പോകുന്ന സ്വകാര്യബസ് ഇടിച്ചു വീഴ്ത്തുകയായിരുന്നു.
STORY HIGHLIGHT: private bus while crossing the road died