കായികതാരത്തിന്റെ മുടിപിടിച്ച് വലിച്ച് ആക്രോശിച്ചതിന് ബാസ്‌കറ്റ്‌ബോള്‍ പരിശീലകനെ പുറത്താക്കി. അമേരിക്കയിലെ നോര്‍ത്ത്‌വില്‍ ഹൈസ്‌കൂളിലാണ് സംഭവം നടന്നത്. ഈ സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നോര്‍ത്ത്‌വില്‍ ഹൈസ്‌കൂളിലെ പരിശീലകന്‍ ജിം സുള്ളോയെയാണ് പുറത്താക്കിയത് മത്സരത്തില്‍ തോറ്റതിനാണ് കോച്ച് ക്ഷുഭിതനായത്.
മത്സരത്തിന് ശേഷം കളിക്കാരി ഹെയ്ലി മണ്‍റോയുടെ മുടിയില്‍ പിടിച്ച് വലിക്കുന്നതും അവളെ ശകാരിക്കുന്നതും വീഡിയോയില്‍ കാണാം. മണ്‍റോ അകന്നു മാറാന്‍ ശ്രമിച്ചെങ്കിലും പരിശീലകന്‍ ആക്രോശം തുടര്‍ന്നു. മണ്‍റോയുടെ സുഹൃത്ത് തടയാന്‍ ശ്രമിച്ചെങ്കിലും കോച്ച് സുള്ളോ അതൊന്നും ശ്രദ്ധിക്കാതെ വീണ്ടും ആക്രോശിക്കുന്നതും തർക്കിക്കുന്നതും കാണാം.
ഈ സംഭവത്തിന്റെ വീഡിയോ വൈറലായതോടെ ഓണ്‍ലൈനില്‍ വലിയ പ്രതിഷേധം ഉയര്‍ന്നു. കോച്ചിന്റെ പെരുമാറ്റത്തെ അപലപിച്ചു കൊണ്ട് നിരവധി പേര്‍ രംഗത്തെത്തി. മണ്‍റോ തന്നോട് അസഭ്യം പറഞ്ഞതുകൊണ്ടാണ് മുടി പിടിച്ചുവലിച്ചതെന്ന് സുള്ളോ പ്രതികരിച്ചു.
STORY HIGHLIGHT: basketball coach fired