ആന്തൂർ നഗരസഭയിലെ മോറാഴ കൂളിച്ചാലിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് ഒരാൾ വെട്ടേറ്റു മരിച്ചു. ബംഗാൾ സ്വദേശി ദലിങ്ഖാൻ ഇസ്മായിൽ ആണ് മരിച്ചത്. ആക്രമണം നടത്തിയ ബംഗാൾ സ്വദേശി തന്നെയായ സുജോയ് കുമാർ ദേയെ വളപട്ടണം പോലീസ് കസ്റ്റഡിയിലെടുത്തു. കോൺക്രീറ്റ് ജോലിക്കാരായ ഇരുവരും തമ്മിലുണ്ടായ വാക്ക് തർക്കത്തിന്റെ ഭാഗമായിരുന്നു കൊലപാതകം.
ഇരുവരും തമ്മിൽ ദിവസങ്ങളായി വാക്കുതർക്കം നടന്നിരുന്നുവെന്ന് പോലീസ് പറഞ്ഞു. രാത്രിയും ഇരുവരും തമ്മിൽ തർക്കം നടന്നപ്പോൾ സിജോയ് ഇസ്മായിലിനെ വെട്ടുകയായിരുന്നു. തുടർന്ന് പ്രതി ഓട്ടോറിക്ഷയിൽ കടന്നുകളഞ്ഞു. നാട്ടുകാരിൽ നിന്ന് വിവരം അറിഞ്ഞ പോലീസ് സിജോയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.
STORY HIGHLIGHT: kerala migrant worker stabbing death