വയോധികനായ പിതാവിനെ ക്രൂരമായി മർദ്ദിച്ച മകൻ പിടിയിൽ. നൂറനാട് സ്വദേശി രാമകൃഷ്ണപിള്ളയെയാണ് തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന മകൻ അജീഷ് ക്രൂരമായി മർദ്ദിച്ചത്. സ്വത്തിനെ ചൊല്ലിയുള്ള തർക്കത്തിനിടെ വിറക് കഷ്ണം കൊണ്ട് ഇയാള്‍ പിതാവിനെ ക്രൂരമായി മർദിക്കുകയായും നിലത്തിട്ട് ചവിട്ടുകയും ചെയ്യുകയായിരുന്നു.
നാട്ടുകാരുടെ സഹായത്തോടെയാണ് പരിക്കേറ്റ രാമകൃഷ്ണപിള്ളയെ ആശുപത്രിയില്‍ എത്തിച്ചത്. ക്രൂരമായ അതിക്രമത്തിന് ശേഷം പ്രതി ഒളിവിൽ പോയി. മൂക്കിന് പൊട്ടലുണ്ടായിരുന്ന രാമകൃഷ്ണനെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. മാവേലിക്കര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.
STORY HIGHLIGHT: son arrested for brutally beating father