Entertainment

ചിരിയും പെരിസ് തന്നെ ! തീയറ്ററുകളില്‍ പൊട്ടിച്ചിരി തീര്‍ത്ത് തമിഴ് ചിത്രം പെരിസ്.

ട്രെയിലര്‍ പുറത്തിറങ്ങിയതിനു ശേഷം സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുകയും പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്നതുമായ തമിഴ് ചിത്രമാണ് പെരിസ് പ്രേക്ഷാഭിപ്രായം നേടി മുന്നേറുന്നു. കഥാപരിസരം സൂചിപ്പിച്ച ചിത്രത്തിന്റെ ട്രെയിലറും ഏറെ കൗതുകം ഉണര്‍ത്തുന്ന ടൈറ്റിലും തന്നെയാണ് ചിത്രത്തിന് സ്വീകാര്യത ലഭിക്കാന്‍ കാരണം.

ഇളങ്കോ രാമനാഥന്‍ തിരക്കഥയൊരുക്കി സംവിധാനം ചെയ്ത ചിത്രം അഡള്‍ട്ട് കോമഡി വിഭാഗത്തിലാണ് ഒരുക്കിയിരിക്കുന്നത്. വൈഭവ്, സുനില്‍ റെഡ്ഡി, ചാന്ദിനി തമിഴരശന്‍, നിഹാരിക എന്‍എം ബാല ശരവണന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. തഞ്ചാവൂരില്‍ അടുത്തുള്ള ഒരു തമിഴ് കുടുംബത്തില്‍ ഗൃഹനാഥന്‍ പെട്ടെന്ന് മരിക്കുകയും, അദ്ദേഹത്തിന്റെ മരണാനന്തരവസ്ഥ കുടുംബത്തെ ഞെട്ടിക്കുകയും ചെയ്യുന്നതും, ബന്ധുക്കളില്‍ നിന്നും നാട്ടുകാരില്‍ നിന്നും അതിനെ മറികടക്കുവാന്‍ ശ്രമിക്കുന്നതുമാണ് ചിത്രത്തിന്റെ കഥാഗതി. മരണവും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളും പ്രമേയമായി നിരവധി ചിത്രങ്ങള്‍ പ്രേക്ഷകര്‍ കണ്ടു പരിചിതമാണെങ്കിലും പെരിസില്‍ എത്തുമ്പോള്‍ അതില്‍നിന്നും എല്ലാം വ്യത്യസ്തമായി പുതിയൊരു ലോകമാണ് ആസ്വാദകര്‍ക്ക് മുന്നില്‍ ഒരുക്കുന്നത്. അഡള്‍ട്ട് കോമഡി എന്ന വിഭാഗത്തിന്റെ സാധ്യത വളരെയധികം രസകരമായി തന്നെ അസ്വസ്ഥമാക്കുന്ന മറ്റ് രംഗങ്ങള്‍ ഇല്ലാതെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കുവാന്‍ സംവിധായകന്‍ ഇളങ്കു രാമനാഥന് സാധിച്ചിട്ടുണ്ട്. അതുതന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റും. റിലീസിന് മുന്നേ സിനിമ പ്രേമികളുടെ ചര്‍ച്ചകളില്‍ ഇടം പിടിക്കുവാന്‍ കാരണം.

ഏറെ കൗതുകം ഉണര്‍ത്തുന്ന ചെറിയ ഒരു പ്ലോട്ടിനെ ഒട്ടും മുഷിപ്പിക്കാതെ എന്നാല്‍ ഏറെ രസിപ്പിച്ചുകൊണ്ട് രണ്ടര മണിക്കൂര്‍ ആസ്വാദ്യകരമാംവിതം സ്‌ക്രീനില്‍ ഒരുക്കിയിട്ടുണ്ട്. അതിഗംഭീരമായ കാസ്റ്റിംങ്ങും, വൈഭവ്, സുനില്‍, നിഹാരിക എന്‍എം, ബാല ശരവണന്‍, ചാന്ദിനി തമിഴരശന്‍, കരുണാകരന്‍, ദീപ ശങ്കര്‍, മുനിഷ്‌കാന്ത് എന്നിവരുടെ അസാധ്യ പ്രകടനവും എടുത്തു പറയേണ്ടതാണ്. കുറിക്കുകൊള്ളുന്ന ഡയലോഗുകള്‍ കൊണ്ടും , ഭാവ വേദ്യാനങ്ങള്‍ കൊണ്ടും പെരിസ് തിയേറ്ററുകളില്‍ ചിരിയുടെ വിരുന്ന് ഒരുക്കുന്നു. സംവിധായകന്‍ ഇളംങ്കോ റാമിനൊപ്പം ബാലാജി ജയറാം കൂടി ചേര്‍ന്നിട്ടാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അരുണ്‍ രാജ് ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങളും ബാഗ്രൗണ്ട് സ്‌കോറും എല്ലാം മികച്ചുനില്‍ക്കുന്നു. സത്യത്തിലകം നിര്‍വഹിച്ച ചായഗ്രഹണവും ചിത്രത്തിന്റെ സ്വഭാവം കൊണ്ട് ഏറെ വേറിട്ട് നില്‍ക്കുന്നു. ഐ എം പി ഫിലിംസാണ് ചിത്രം കേരളത്തില്‍ തിയേറ്ററുകളില്‍ എത്തിച്ചിരിക്കുന്നത്. ഈ വേനലവധിക്കാലത്ത് സുഹൃത്തുക്കള്‍ക്കോടൊപ്പം എല്ലാം മറന്ന് ചിരിക്കുവാനുള്ള ഒരു കംപ്ലീറ്റ് എന്റര്‍ടര്‍ തന്നെയാണ് പെരിസ്.