ചേരുവകൾ
പച്ചരി :2ഗ്ലാസ്
മല്ലി :1/4ഗ്ലാസ്
ഉണക്കമുളക് :12/15എണ്ണം (എരിവിന് അനുസരിച്ചു )
ജീരകം :2ടേബിൾ സ്പൂൺ
പരിപ്പ്(തുവര ):1/2ഗ്ലാസ്
കായം :1വലിയ കഷ്ണം
തേങ്ങ :1മുറിയുടെ പകുതി (ചെറുത് ആണെങ്കിൽ 1മുറി )
ചെറിയുള്ളി :10/14 എണ്ണം
ഉപ്പ് :ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
തലേന്ന് രാത്രി തേങ്ങയും ഉള്ളിയും ഉപ്പും ഒഴികെ ബാക്കി എല്ലാ ചേരുവകളും വെള്ളത്തിൽ നനച്ചു വെക്കുക. രാവിലെ ഉപ്പും തേങ്ങയും ചേർത്ത് അരച്ചെടുക്കുക. ശേഷം ഉള്ളി ചെറുതായി അരിഞ്ഞു ചേർത്ത് ചൂടായ തവയിൽ എണ്ണ ഒഴിച്ച് ചുട്ടെടുക്കാം.