ചേരുവകൾ:
മാരിനേഷന്
• പ്രോൺസ് – 250 ഗ്രാം
• മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ
• കുരുമുളകുപൊടി – 1/2 ടീസ്പൂൺ
• മുളകുപൊടി – 1 ടീസ്പൂൺ
• ഉപ്പ് – ആവശ്യത്തിന്
• വിനാഗിരി / നാരങ്ങാ നീര് – 1 ടീസ്പൂൺ
• വെളിച്ചെണ്ണ – വറക്കാൻ ആവശ്യത്തിന്
ഗ്രേവി തയാറാക്കാൻ
• വെളിച്ചെണ്ണ – ആവശ്യമെങ്കിൽ
• ഇഞ്ചി (അരിഞ്ഞത്) – 1 ടീസ്പൂൺ
• വെളുത്തുള്ളി (അരിഞ്ഞത്) – 1 ടീസ്പൂൺ
• സവാള (അരിഞ്ഞത്) – 4 മീഡിയം
• ഉപ്പ് – ആവശ്യത്തിന്
• കറിവേപ്പില – ആവശ്യത്തിന്
• തേങ്ങാക്കൊത്ത് – 1/4 കപ്പ്
• മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ
• മുളകുപൊടി – 1 1/2 ടീസ്പൂൺ
• കുടംപുളി – 3 ചെറുത്
• വെള്ളം – 1/2 കപ്പ്
തയാറാക്കുന്ന വിധം
ഒരു ബൗളിലേക്കു പ്രോൺസ്, മഞ്ഞൾ പൊടി, കുരുമുളകുപൊടി, മുളകുപൊടി, ആവശ്യത്തിന് ഉപ്പ്, വിനാഗിരി / നാരങ്ങാ നീര് എന്നിവ ചേർത്തു നന്നായി യോജിപ്പിച്ച് അടച്ച് 30 മിനിറ്റ് മാറ്റി വയ്ക്കാം.ഒരു ഫ്രൈയിങ് പാൻ മീഡിയം തീയിൽ വച്ച്, വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കാം. ഇതിലേക്കു പ്രോൺസ് ചേർത്തു മൂന്നു മുതൽ നാലു മിനിറ്റു വരെ ചെറുതായി വറുത്തെടുക്കാം. (പ്രോൺസ് കുറെ നേരം കുക്ക് ചെയ്താൽ കട്ടിയാകും). ഇത് ഒരു പാത്രത്തിലേക്കു മാറ്റിവയ്ക്കാം. ഇതേ പാനിൽ തന്നെ ആവശ്യമെങ്കിൽ എണ്ണ ഒഴിച്ച്, ചൂടായ ശേഷം ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് ഒരു മിനിറ്റ് മീഡിയം തീയിൽ നന്നായി ഇളക്കാം. ഇതിലേക്കു സവാളയും ആവശ്യത്തിന് ഉപ്പും കുറച്ചു കറിവേപ്പിലയും ചേർത്തു സവാള ലൈറ്റ് ബ്രൗൺ നിറമാകുന്നതു വരെ വഴറ്റിയെടുക്കാം. ശേഷം തേങ്ങാക്കൊത്തും മഞ്ഞൾ പൊടിയും മുളകുപൊടിയും ചേർത്ത് ഒരു മിനിറ്റ് നന്നായി ഇളക്കാം.ഇതിലേക്ക് മൂന്ന് ചെറിയ കുടംപുളി, അരക്കപ്പ് വെള്ളത്തിൽ കുതിർത്തതും ചേർത്തു വെള്ളം കുറച്ചു പറ്റുന്നതു വരെ ഇളക്കാം. ഇതിലേക്കു ഇനി വറത്തുവച്ച പ്രോൺസും ചേർത്തു നന്നായി ഇളക്കിയ ശേഷം ഗ്യാസ് ഓഫ് ചെയ്യാം. രണ്ടു മിനിറ്റ് അടച്ചു വയ്ക്കാം, ശേഷം വിളമ്പാം.